വീട് കുത്തിത്തുറന്ന് സ്വർണവും പണവും കവർന്നു.
ഇരിട്ടി: വിളക്കോട് അയ്യപ്പൻകാവ് പുഴക്കരയിലെ കുരുക്കളെ വീട്ടിൽ സലാമിന്റെ വീട് കുത്തി തുറന്ന് മോഷണം. 35,000 രൂപയും സ്വർണാഭരണങ്ങളും നിരീക്ഷണ ക്യാമറയുടെ ഡിവിആറും മോഷ്ടാവ് കൊണ്ടുപോയി.
അയ്യപ്പൻകാവ് പുഴക്കരയിലെ ജുമാ മസ്ജിദിന് സമീപത്തുള്ള വീട്ടിലാണ് കവർച്ച നടന്നത്. വീടിൻ്റെ മുൻവശത്തെ വാതിൽ തകർത്ത് അകത്തു കടന്ന മോഷ്ടാവ് 35,000 രൂപയും സ്വർണാഭരണങ്ങളും നിരീക്ഷണ ക്യാമറയുടെ ഡിവിആറും കവർന്നു. വീട്ടുടമയും കുടുംബവും സൗദിയിലാണ് ഉള്ളത്. ചെടിക്ക് വെള്ളം നനയ്ക്കാൻ എത്തിയവരാണ് വാതിൽ തുറന്നു കിടക്കുന്നത് കണ്ടത്. പൂന്തോട്ടത്തിൽനിന്നും ഒരു മഴുവും കണ്ടെത്തി. പുറകുവശത്തെ കതകു തുറക്കാനുള്ള ശ്രമവും ഉണ്ടായി. വീട്ടിനുള്ളിലെ വസ്ത്രങ്ങളും മറ്റും വാരിവലിച്ചിട്ട നിലയിലാണ്. മുഴക്കുന്ന് സിഐ രജീഷ് തെരുവത്ത് പീടികയിലിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി.

0/Post a Comment/Comments