എറണാകുളം- വേളാങ്കണ്ണി ട്രെയിന്‍ സര്‍വീസ് നീട്ടി; റിസര്‍വേഷന്‍ ഇന്ന് മുതല്‍

 
കൊച്ചി: എറണാകുളം- വേളാങ്കണ്ണി- എറണാകുളം പ്രതിവാര സ്‌പെഷ്യല്‍ ഫെയര്‍ ട്രെയിന്‍ ഒരു മാസത്തേയ്ക്ക് കൂടി നീട്ടി.എറണാകുളം ജംഗ്ഷനില്‍ നിന്ന് ശനിയാഴ്ചകളില്‍ പുറപ്പെടുന്ന എറണാകുളം- വേളാങ്കണ്ണി ജംഗ്ഷന്‍ (06035) സ്‌പെഷ്യല്‍ ഫെബ്രുവരി 25 വരെയുണ്ടാകും.

ഞായറാഴ്ചകളില്‍ വേളാങ്കണ്ണി ജംഗ്ഷനില്‍ നിന്ന് പുറപ്പെടുന്ന വേളാങ്കണ്ണി- എറണാകുളം ( 06036) ഫെബ്രുവരി 26 വരെ സര്‍വീസ് നടത്തും. സമയക്രമം, സ്റ്റോപ്പുകള്‍ എന്നിവയില്‍ മാറ്റമില്ല. റിസര്‍വേഷന്‍ ഇന്ന് ( വെള്ളിയാഴ്ച) തുടങ്ങും.

0/Post a Comment/Comments