തിരുവനന്തപുരം: രണ്ടില്‍ കൂടുതല്‍ നായ്ക്കളെ ഒരു വീട്ടില്‍ വളര്‍ത്തുന്നതിന് വിലക്കുമായി തിരുവനന്തപുരം നഗരസഭ. സമീപവാസികള്‍ക്ക് ഉണ്ടാകാന്‍ സാധ്യതയുള്ള ബുദ്ധിമുട്ടുകള്‍ കണക്കിലെടുത്താണ് ഹെല്‍ത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി കൗണ്‍സിലില്‍ പ്രമേയം പാസാക്കിയത്. കച്ചവട ആവശ്യങ്ങള്‍ക്കായി നായയെ വളര്‍ത്തുന്നവരെയും പരിചരിക്കുന്നവരെയും ഇത്തരത്തിലുള്ള നിയന്ത്രണത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
നഗരസഭാ കൗണ്‍സലിന്റെ പ്രത്യേക അനുമതിയോടെ രണ്ടില്‍ കൂടുതല്‍ നായക്കളെ വളര്‍ത്താന്‍ കഴിയും. ഇതിനായി ഓരോ വര്‍ഷവും പ്രത്യേകം ഫീസ് നല്‍കേണ്ടതുണ്ട്. കൂടാതെ ബ്രീഡ് അടിസ്ഥാനത്തിലുള്ള ലൈസന്‍സിങ് സംവിധാനവും, ചെറിയ ബ്രിഡിന് 500 രൂപയും വലിയ ബ്രിഡിന് 1000 രൂപയുമായി ഫീസ് നല്‍കണമെന്നും പുതിയ നിയമത്തില്‍ നിര്‍ദേശിച്ചിട്ടുണ്ട്.
Post a Comment