കണ്ണൂർ: സ്പെഷ്യൽ സമ്മറി റിവിഷൻ 2023മായി ബന്ധപ്പെട്ട് കണ്ണൂർ താലൂക്ക് അന്തിമ വോട്ടർ പട്ടിക പ്രസിദ്ധപ്പെടുത്തി. കല്ല്യാശ്ശേരി മണ്ഡലത്തിൽ 3049 പുതിയ വോട്ടർമാർ പട്ടികയിൽ ഇടംനേടി. 2373 വോട്ടർമാർ ഒഴിവാക്കപ്പെട്ടു.
അഴീക്കോട് മണ്ഡലത്തിൽ പുതുതായി 1849 വോട്ടർമാർ ചേർക്കപ്പെട്ടു. 3040 പേർ ഒഴിവാക്കപ്പെട്ടു.
കണ്ണൂർ മണ്ഡലത്തിൽ 1411 പേരാണ് വോട്ടർപട്ടികയിൽ ഇടം നേടിയത്. 2878 പേർ ഒഴിവാക്കപ്പെട്ടു.
ധർമ്മടം മണ്ഡലത്തിൽ 2994 പേർ ചേർക്കപ്പെട്ടു. 3261 പേർ ഒഴിവാക്കപ്പെട്ടു.
വോട്ടർമാർക്ക് വില്ലേജ് ഓഫീസുകളിൽ നിന്നോ ബി എൽ ഒ മാർ മുഖേനയോ വോട്ടർപട്ടിക പരിശോധിക്കാം.
കണ്ണൂർ താലൂക്ക് ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസറും തഹസിൽദാറുമായ എം ടി സുരേഷ് ചന്ദ്രബോസ് ബി എൽ ഒമാർക്ക് നൽകി അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു.
താലൂക്ക് ഓഫീസ് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ എൽ ആർ തഹസിൽദാർ ആഷിക് തോട്ടോൻ, ഇലക്ഷൻ ഡെപ്യൂട്ടി തഹസിൽദാർ കെ ജയരാജ്, ഹെഡ് ക്വാർട്ടേഴ്സ് ഡെപ്യൂട്ടി തഹസിൽദാർ കെ വി ഷാജു, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
Post a Comment