പേരാവൂർ ഫെസ്റ്റ് സംഘാടക സമിതി ഓഫീസ് തുറന്നു
പേരാവൂരിൽ ദിശ ആർട്‌സ് & ഐഡിയാസ് സംഘടിപ്പിക്കുന്ന

പേരാവൂർ ഫെസ്റ്റിന്റെ സംഘാടക സമിതി ഓഫീസ് തുറന്നു.ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ബിനോയി കുര്യൻ ഉദ്ഘാടനം ചെയ്തു.സംഘാടക സമിതി കൺവീനർ വി.ബാബു മാസ്റ്റർ അധ്യക്ഷത വഹിച്ചു.ജില്ലാ പഞ്ചായത്ത് മെമ്പർ വി. ഗീത , കെ.എ രജീഷ്,കൂട്ട ജയപ്രകാശ് , ഇബ്രാഹിം, സദാം പാലപ്ര, എസ് എം കെ മുഹമ്മദലി, കെ എം ബഫീർ , പുരുഷോത്തമൻ, ഷബി നന്ത്യത്ത്, ദിനേശ് ബാബു എന്നിവർ സംസാരിച്ചു. ഫെബ്രുവരി 3 മുതൽ 13 വരെയാണ് പേരാവൂർ ഫെസ്റ്റ്.ഫെസ്റ്റിൽ

ഫ്‌ളവർ ഷോ, അമ്യൂസ്‌മെന്റ് പാർക്ക്, കാർണിവൽ, ഫുഡ് കോർട്ട്, പ്രദർശന വില്ലന സ്റ്റാളുകൾ, ഗെയിമുകൾ, കലാ സാംസ്‌കാരിക പരിപാടികൾ, മെഗാ ഷോ, ഗോസ്റ്റ് ഹൗസ്, ഡി.ജെ. കോർണർ, പെറ്റ് ഷോ, പുരാവസ്തു പ്രദർശനം എന്നിവ ഉണ്ടാകും


0/Post a Comment/Comments