ചില സന്ദേശങ്ങള്‍ ശല്യമാകുന്നുണ്ടോ?, നോട്ടിഫിക്കേഷനില്‍ നിന്ന് തന്നെ കോണ്‍ടാക്ട് ബ്ലോക്ക് ചെയ്യാം, പുതിയ ഫീച്ചര്‍

 

ന്യൂഡല്‍ഹി: ഓരോ ദിവസം കഴിയുന്തോറും ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പായ വാട്‌സ്ആപ്പിന് പ്രചാരം വര്‍ധിച്ചുവരികയാണ്. വാട്‌സ്ആപ്പിന്റെ ഉപയോഗം വര്‍ധിച്ചതോടെ, സന്ദേശങ്ങളുടെ എണ്ണവും ഉയര്‍ന്നിട്ടുണ്ട്. പലപ്പോഴും ചില വാട്‌സ്ആപ്പ് അക്കൗണ്ടുകളില്‍ നിന്നുള്ള സന്ദേശങ്ങള്‍ ശല്യമായി തോന്നാറുണ്ട്. അക്കൗണ്ട് ബ്ലോക്ക് ചെയ്യുക എന്നത് സമയമെടുക്കുന്ന ജോലിയാണ്. സെറ്റിങ്ങ്‌സില്‍ കയറി വേണം ബ്ലോക്ക് ചെയ്യേണ്ടത്.


അനാവശ്യ സന്ദേശങ്ങള്‍ നോട്ടിഫിക്കേഷന്‍ ബാറില്‍ നിറയുന്നത് മൂലം പലപ്പോഴും പ്രധാനപ്പെട്ട സന്ദേശങ്ങള്‍ തിരിച്ചറിയാന്‍ കഴിയാത്ത അവസ്ഥയും സൃഷ്ടിക്കാറുണ്ട്. ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ശ്രമിക്കുകയാണ് വാട്‌സ്ആപ്പ്. നോട്ടിഫിക്കേഷന്‍ ബാറില്‍ നിന്ന് കൊണ്ടുതന്നെ കോണ്‍ടാക്ട് ബ്ലോക്ക് ചെയ്യാന്‍ കഴിയുന്ന ഷോര്‍ട്ട്കട്ട് അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് വാട്‌സ്ആപ്പ്.


ചാറ്റ് മെസേജ് നോട്ടിഫിക്കേഷനില്‍ നിന്ന് കൊണ്ടുതന്നെ ഏത് കോണ്‍ടാക്ടും ബ്ലോക്ക് ചെയ്യാന്‍ കഴിയുന്നതാണ് പുതിയ ഫീച്ചര്‍. നോട്ടിഫിക്കേഷനിലാണ് പുതിയ ഫീച്ചര്‍ അവതരിപ്പിക്കുക. എന്നാല്‍ എപ്പോഴും ബ്ലോക്ക് ഷോര്‍ട്ട്കട്ട് ദൃശ്യമാകില്ല. കോണ്‍ടാക്ടില്‍ ഇല്ലാത്ത അജ്ഞാതരായ ആളുകളില്‍ നിന്നുള്ള സന്ദേശങ്ങള്‍ വരുമ്പോള്‍ മാത്രമാണ് ഇത് ദൃശ്യമാകുക. ഇത് ടാപ്പ് ചെയ്ത് ഉപയോഗിക്കാന്‍ കഴിയും വിധമാണ് സംവിധാനം ഒരുക്കുക.


0/Post a Comment/Comments