ബ്രൈറ്റ് സ്റ്റുഡന്റ് സ്‌കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചുവിമുക്ത ഭടൻമാരുടെ ആശ്രിതരുടെ മക്കൾക്കായി ഏർപ്പെടുത്തിയ ബ്രൈറ്റ് സ്റ്റുഡന്റ് സ്‌കോളർഷിപ്പിനുള്ള അപേക്ഷ ജനുവരി 15 വരെ ജില്ലാ സൈനിക ക്ഷേമ ഓഫീസിൽ സ്വീകരിക്കും. 

കഴിഞ്ഞ അധ്യയന വർഷത്തെ വാർഷിക പരീക്ഷയിൽ 50 ശതമാനമെങ്കിലും മാർക്ക് ലഭിച്ച പത്താംതരം മുതൽ ബിരുദാനന്തര ബിരുദം വരെ പഠിക്കുന്നവർക്ക് അപേക്ഷിക്കാം. 

വാർഷിക വരുമാന പരിധി മൂന്ന് ലക്ഷം രൂപ. അപേക്ഷാ ഫോറം www.sainikwelfarekerala.org ൽ ലഭിക്കും. രണ്ട് രൂപയുടെ കോർട്ട് ഫീ സ്റ്റാമ്പ് പതിച്ച അപേക്ഷയോടൊപ്പം ആറ് മാസത്തിനുള്ളിലെടുത്ത വരുമാന സർട്ടിഫിക്കറ്റും എസ് എസ് എൽ സി മാർക്ക് ലിസ്റ്റ്, മുൻ വർഷത്തെ പരീക്ഷയുടെ മാർക്ക് ലിസ്റ്റ്, വിമുക്തഭട തിരിച്ചറിയൽ കാർഡ്, ഡിസ്ചാർജ് ബുക്ക് എന്നിവയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും, രക്ഷിതാവിന്റെ ബാങ്ക് പാസ്ബുക്കിന്റെ പകർപ്പും സമർപ്പിക്കണം. ഫോൺ: 04972 700069.


0/Post a Comment/Comments