കൊട്ടിയൂർ സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ തിരുനാളിന് തുടക്കമായി
കൊട്ടിയൂർ സെന്റ് സെബാസ്റ്റിയൻസ് പള്ളിയിൽ തിരുനാളിന് തുടക്കമായി.ഇടവക വികാരി ഫാ.ബെന്നി മുതിരക്കാലായിൽ കൊടിയേറ്റ് കർമ്മം നിർവഹിച്ചു.തുടർന്ന് ആഘോഷമായ വി.കുർബ്ബാന,സന്ദേശം,നൊവേന,കാഴ്ച സമർപ്പണം എന്നിവ നടന്നു.ജനുവരി 19 ന് ആഘോഷമായ തിരുനാൾ പ്രദക്ഷിണം,വി,കുർബ്ബാന,നൊവേന എന്നിവ നടക്കും.തലശ്ശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംബ്ലാനി തിരുനാൾ സന്ദേശം നൽകും.20 വെള്ളിയാഴ്ച ഫാൻസി വർണ്ണ വിസ്മയത്തോടെ തിരുനാൾ സമാപിക്കും.


0/Post a Comment/Comments