സംസ്ഥാനത്ത് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു.
 സംസ്ഥാനത്തെ പ്രത്യേക സംക്ഷിപ്ത വോട്ടര്‍ പട്ടിക പുതുക്കല്‍ 2023 ന്റെ ഭാഗമായി സംസ്ഥാനത്ത് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു. ആകെ 2,67,95,581 വോട്ടര്‍മാരാണ് പട്ടികയില്‍ ഇടം പിടിച്ചിരിക്കുന്നത്. 2023 ജനുവരി ഒന്ന് യോഗ്യതാ തീയതിയായുള്ള അന്തിമ വോട്ടര്‍ പട്ടികയാണ് പ്രസിദ്ധീകരിച്ചത്. പ്രത്യേക സംക്ഷിപ്ത വോട്ടര്‍ പട്ടിക പുതുക്കല്‍ കാലയളവില്‍ ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ നിരന്തരം വീടുകള്‍ സന്ദര്‍ശിച്ചാണ് മരണപ്പെട്ടവരുടേത് ഉള്‍പ്പെടെ ഏറ്റവും പുതിയ വിവരങ്ങള്‍ ശേഖരിച്ചത്.


09.11.2022 ല്‍ പ്രസിദ്ധീകരിച്ച കരട് വോട്ടര്‍ പട്ടികയില്‍ ആകെ വോട്ടര്‍മാരുടെ എണ്ണം 2,71,62,290 ആയിരുന്നു.

കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ച 09.11.2022 മുതല്‍ 18.12.2022 വരെയുള്ള സംക്ഷിപ്ത വോട്ടര്‍ പട്ടിക പുതുക്കല്‍ കാലയളവില്‍ നടന്ന വോട്ടര്‍ പട്ടിക ശുദ്ധീകരണ പ്രക്രിയയുടെ പശ്ചാത്തലത്തില്‍ മരണപ്പെട്ടതും (3,60,161) , താമസം മാറിയതും (1,97,497) ഉള്‍പ്പെടെ 5,65,334 വോട്ടര്‍മാരാണ് പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെട്ടത്.


സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗളിന്റെ നിര്‍ദേശ പ്രകാരം ജില്ലകള്‍ തോറും വോട്ടര്‍ പട്ടിക പുതുക്കലിനായി തീവ്ര യജ്ഞമാണ് നടന്നത്. അഞ്ച് ലക്ഷത്തിലധികം വോട്ടര്‍മാര്‍ പട്ടികയില്‍ നിന്ന് നീക്കപ്പെട്ടത് വോട്ടര്‍ പട്ടിക ശുദ്ധീകരിച്ചു എന്നതിനു തെളിവാണെന്നും അദ്ദേഹം കൂട്ടിച്ചര്‍ത്തു. സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ വെബ്‌സൈറ്റില്‍ അന്തിമ വോട്ടര്‍ പട്ടിക വിവരങ്ങള്‍ ലഭ്യമാണ്.

0/Post a Comment/Comments