ആറളം ഗവ.എച്ച്എസ്എസിൽ സ്മൈൽ പദ്ധതിക്ക് തുടക്കമായി.

 

ഇരിട്ടി: എസ് എസ് എൽ സി, പ്ലസ് വൺ, പ്ലസ് ടു വിദ്യാർഥികൾക്ക് ആത്മവിശ്വാത്തോടെ പരീക്ഷയെ നേരിടാനും ഉന്നത വിജയം കൈവരിക്കാനുമുള്ള പഠന പിന്തുണാസഹായിയായ സ്മൈൽ പദ്ധതി ആറളം ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ

ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. വേലായുധന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത്, പൊതുവിദ്യാഭ്യാസ വകുപ്പ്, ഡയറ്റ് കണ്ണൂർ എന്നിവ സംയുക്തമായാണ് സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി ‘സ്‌മൈൽ 2023’ പഠന സഹായി തയ്യാറാക്കിയത്. ആത്മധൈര്യത്തോടെ പരീക്ഷ  നേരിടുകയും ഗുണനിലവാരമുള്ള പരീക്ഷാഫലം ഉറപ്പുവരുത്തുകയുമാണ് ദ്ധതിയുടെ പ്രധാന ലക്ഷ്യം.

വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും പ്രത്യേകം മോട്ടിവേഷൻ ക്ലാസ്, കൗൺസിലിങ് സെഷനുകൾ, മോഡല്‍ ക്ലാസ്, മോഡല്‍ പരീക്ഷ, മോണിറ്ററിങ്, പാരലല്‍ ക്ലാസ്, ചെയിന്‍ വാല്വേഷൻ, മൾട്ടിപ്പിൾ ഗ്രേഡിങ് തുടങ്ങിയവ പദ്ധതിയുടെ ഭാഗമായി വിവിധ സമയങ്ങളില്‍ നടക്കും. ചടങ്ങിൽഗ്രാമപഞ്ചായത്തംഅംഗം ഷീബ രവി അധ്യക്ഷയായി. മുന്നേറ്റം കൺവീനർ വി.വി. വിജയന്‍  പദ്ധതി വിശദീകരിച്ചു. പഞ്ചായത്തംഗങ്ങളായ ഷൈൻ ബാബു, അബ്ദൂൾ നാസർ ചാത്തോത്ത്, പി ടി എ പ്രസിഡൻറ് കെ. പ്രേമദാസൻ, വൈസ് പ്രസിഡന്റ് എൻ.കെ. ഷറഫുദ്ദീൻ,  അബ്ദുറഹിമാൻ ചാല, പ്രിൻസിപ്പാൾ സുരേന്ദ്രൻ , എച്ച് എം ഇൻ ചാർജ് ലിൻറു കുര്യൻ, സ്റ്റാഫ് സെക്രട്ടറി സക്കരിയ വിളക്കോട് എന്നിവർസംസാരിച്ചു.


0/Post a Comment/Comments