നായയെ പട്ടിയെന്ന് വിളിച്ചതിന് വൃദ്ധനെ കുത്തിക്കൊന്നു

 



ചെന്നൈ: നായയെ പട്ടിയെന്ന് വിളിച്ചതിന് തമിഴ്നാട്ടിൽ വൃദ്ധനെ കുത്തിക്കൊന്നു. ദിണ്ടിഗൽ ജില്ലയിലെ മരവപ്പട്ടിയിലാണ് സംഭവം. കൃഷി സ്ഥലത്ത് നിന്ന് ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന വൃദ്ധൻ വഴിയിൽ ആക്രമിക്കാൻ വന്ന നായകളെ പട്ടി എന്ന് വിളിച്ചതിനെച്ചൊല്ലി നായ്ക്കളുടെ ഉടമയുമായി ഉണ്ടായ കലഹത്തിന് ഒടുവിലാണ് കൊലപാതകം. ദിണ്ടിഗൽ മരവപ്പട്ടിക്ക് സമീപമുള്ള ഉലഗപട്ടിയാർ തോട്ടത്തിൽ ജോലി കഴിഞ്ഞ് കൊച്ചു മകനൊപ്പം വീട്ടിലേക്ക് മടങ്ങുകയായിരുന്നു രായപ്പൻ.പോകും വഴി ബന്ധുവായ ശവരിയമ്മാളിന്‍റെ വീട്ടിലെ നായകൾ രായപ്പന് നേരെ ഓടിയടുത്തു. നായകളെ ഓടിക്കാൻ വടിയെടുക്കാൻ രായപ്പൻ പേരക്കുട്ടിയോട് ആവശ്യപ്പെട്ടു. നായകളെ തുരത്തുന്നതിനിടെ പട്ടി എന്ന് വിളിച്ചതിനെച്ചൊല്ലി ശവരിയമ്മാളിന്‍റെ മകനായ വിൻസെന്‍റുമായി വാക്കേറ്റമുണ്ടാവുകയായിരുന്നു. ബഹളം കേട്ടെത്തിയ വിൻസന്‍റിന്‍റെ അനുജൻ ദാനിയേൽ കത്തിയെടുത്ത് രായപ്പനെ കുത്തി. നെഞ്ചിന്‍റെ വലതുഭാഗത്ത് കുത്തേറ്റ രായപ്പൻ സംഭവസ്ഥലത്ത് തന്നെ മരിച്ചു.

0/Post a Comment/Comments