മകരവിളക്ക് തിരക്ക് സുരക്ഷയൊരുക്കല്‍; പുതിയ സംഘം ചുമതലയേറ്റു




മകരവിളക്ക് നിയന്ത്രണത്തിനായി പൊലീസിന്റെ പുതിയ സംഘം ചുമതലയേറ്റു.നിലയ്ക്കല്‍, പമ്ബ, സന്നിധാനം എന്നിവിടങ്ങളിലായി 2958 പേരാണ് ചുമതലയേറ്റത്.

നിലയ്ക്കലില്‍ 502 പേര്‍ക്കാണ് ചുമതല. പമ്ബയില്‍ 581 പേരെ നിയോഗിച്ചിട്ടുണ്ട്. സന്നിധാനത്ത് സ്പെഷ്യല്‍ ഓഫീസര്‍ ഇ എസ് ബിജുമോന്റെ നേതൃത്വത്തില്‍ 1875 പേരാണ് പുതിയ സംഘത്തിലുള്ളത്. മകരജ്യോതി ദിവസം അഞ്ച് ഡിവൈഎസ്പിമാരെ അധികമായി നിയോഗിക്കും.

ആറ് ഡി വൈ എസ് പി, 15 സി.ഐ, 83 എസ് ഐ- എ എസ് ഐ ,8 വനിതാ സിഐ- എസ് ഐ, 350 പുരുഷ സിവില്‍ പൊലീസ് ഓഫീസര്‍മാര്‍, 40 വനിതാ സിവില്‍ ഓഫീസര്‍മാര്‍ എന്നിവര്‍ ഉള്‍പ്പെടുന്നു. ഇവരെ ആറ് സെക്ടറുകളിലായി വിന്യസിച്ചു.

എന്നാല്‍ കൊടിമരം, സോപാനം, പതിനെട്ടാംപടി, മാളികപ്പുറം, നടപ്പന്തല്‍, കെ എസ് ഇ ബി, ജീപ് റോഡ്, ശരംകുത്തി, എസ് എം സെക്ടര്‍, മരക്കൂട്ടം, സ്ട്രൈക്കര്‍, പാണ്ടിത്താവളം, എന്നിങ്ങനെ 12 സെക്ടറുകളിലായും സേനയെ വിന്യസിപ്പിച്ചിട്ടുണ്ട്.


0/Post a Comment/Comments