രാത്രി കുനിത്തല ഭാഗത്ത് ഹൈവേ പട്രോളിങ്ങിന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ ഓട്ടോറിക്ഷയിൽ അനധികൃതമായി 10 ലിറ്റർ വാറ്റുചാരായം കടത്തികൊണ്ടുവന്ന കുറ്റത്തിന് പേരാവൂർ സ്വദേശിയായ ബിജു . എന്നയാൾക്ക് എതിരെ അബ്കാരി കേസ് എടുത്തു. പ്രതി തത്സമയം ഓടി പോയതിനാൽ അറസ്റ്റ് ചെയ്യാൻ സാധിച്ചിട്ടില്ല.
കണ്ണൂർ എക്സൈസ് ഇന്റലിജന്റ്സ് ബ്യുറോയിൽ നിന്നും രഹസ്യ വിവരം ലഭിച്ചതുപ്രകാരം കുറച്ചു ദിവസങ്ങളായി പേരാവൂർ എക്സൈസിന്റെ നിരീക്ഷണത്തിലായിരുന്നു. പരിശോധനയിൽ പത്ത് ലിറ്റർ ചാരായവും ഓട്ടോ റിക്ഷയും പതിനായിരം രൂപയും കസ്റ്റഡിയിലെടുത്തു.
എക്സൈസ് ഇൻസ്പെക്ടർ എ.കെ. വിജേഷിന്റെ നേതൃത്വത്തിലുള്ള പാർട്ടിയിൽ പ്രിവന്റീവ് ഓഫീസർ എം പി. സജീവൻ , ഗ്രേഡ് പ്രിവന്റീവ് ഓഫീസർ ബാബുമോൻ ഫ്രാൻസിസ് സിവിൽ എക്സൈസ് ഓഫീസർമാരായ സന്തോഷ് കൊമ്പ്രാക്കണ്ടി, സതീഷ് വി എൻ, സുരേഷ് സി, മജീദ് കെ.എ, സന്ദീപ് ജി ഗണപതിയാടൻ, അഭിജിത്ത് പി.വി എന്നിവർ പങ്കെടുത്തു.
Post a Comment