ഇരിട്ടി സംഗീതസഭ മൂന്നാം വാര്‍ഷികം; ഫെബ്രുവരി 25 ന്

 ഇരിട്ടി: ഇരിട്ടി സംഗീതസഭയുടെ മൂന്നാം വാർഷികം 25 ന് ഇരിട്ടി ഓപ്പൺ ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. വൈകുന്നേരം 6.30 ന് നടക്കുന്ന ചടങ്ങിൽ സണ്ണി ജോസഫ് എംഎല്എ ഉദ്ഘാടനം ചെയ്യും. സംഗീതസഭ പ്രസിഡന്റ് ഡോ. ജി. ശിവരാമകൃഷ്ണന് അധ്യക്ഷത വഹിക്കും. ഇരിട്ടി മുന്സിപ്പല് ചെയര്പേഴ്‌സണ് കെ. ശ്രീലത, ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ. വേലായുധന് എന്നിവര് ചടങ്ങില് പങ്കെടുക്കും. തുടർന്ന് കബീര് ചാവക്കാടും സംഘവും ഒരുക്കുന്ന ഗസല് സന്ധ്യ നടക്കും. ശാസ്ത്രീയ സംഗീതത്തിന് പ്രാമുഖ്യം നൽകി ലളിതസംഗീതം ഉൾപ്പെടെയുള്ള അനുബന്ധ സംഗീത ശാഖകൾക്കുകൂടി പരിഗണന നൽകി സംഗീതപരിപാടികൾ സംഘടിപ്പിച്ചുവരുന്ന സംഘടനയാണ് ഇരിട്ടി സംഗീത സഭയെന്ന് പ്രസിഡന്റ് ഡോ.ജി. ശിവരാമകൃഷ്ണന്, സെക്രട്ടറി അമ്മ മനോജ്, വൈസ് പ്രസിഡന്റുമാരായ കെ.സി. ജോസ്, കെ.എം. കൃഷ്ണന്, ജോയിന്റ് സെക്രട്ടറിമാരായ കെ. സുരേഷ് ബാബു, കണ്ണൂര് നാസര്, ട്രഷറര് പ്രകാശന് പാര്വണം എന്നിവര് വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
സംഗീത വാസനയുള്ള സാമ്പത്തികമായി പിന്നോക്കമുള്ള കുടുംബങ്ങളില് ഉള്ള കുട്ടികളെ സൗജന്യമായി സംഗീതം പഠിപ്പിക്കുമെന്നും ഭാരവാഹികള് അറിയിച്ചു. ബന്ധപ്പെടേണ്ട നമ്പര് 9946542450.

0/Post a Comment/Comments