അനർഹമായി മുൻഗണനാ റേഷൻ കാർഡ് കൈവശം വച്ചത് 34,550 പേർ; 5.17 കോടി പിഴ ഈടാക്കി


തിരുവനന്തപുരം; അനർഹമായി മുൻഗണനാ റേഷൻ കാർഡുകൾ കൈവശം വച്ചവരിൽ നിന്ന് പിഴയിനത്തിൽ ഈടാക്കിയത് 5.17 കോടി രൂപ. 2021 മെയ് 21 മുതൽ 2023 ജനുവരി 31 വരെ സംസ്ഥാനത്ത് 34550 പേരാണ് അനർഹമായി റേഷൻകാർഡ് കൈവശം വച്ചത്. ഇവരുടെ കാർഡുകൾ മാറ്റുകയും പിഴയിനത്തിൽ 5,17,16852.5 രൂപ ഈടാക്കുകയും ചെയ്തതായി ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി ജി.ആർ അനിൽ അറിയിച്ചു.

ജില്ലാടിസ്ഥാനത്തിൽ ആലപ്പുഴയിലാണ് കൂടുതൽ ആളുകൾ അനർഹമായി കാർഡുകൾ കൈവശം വെച്ചതായി കണ്ടെത്തിയത്-8896, രണ്ടാമത് പത്തനംതിട്ട-5572. ഈ സർക്കാറിന്റെ കാലയളവിൽ ആകെ 3,31,152 പുതിയ റേഷൻ കാർഡുകൾ അനുവദിച്ചു. ഇതിൽ 77962 പിങ്ക് കാർഡുകളും (പി.എച്ച്.എച്ച്) 246410 വെള്ള കാർഡുകളും (എൻ.പി.എൻ.എസ്) 6780 ബ്രൗൺ കാർഡുകളും (എൻ.പി.ഐ) ആണ്.

ഇതേ കാലയളവിൽ മാറ്റി കൊടുത്ത റേഷൻ കാർഡുകളുടെ എണ്ണം 288271 ആണ്. ഇതിൽ 20712 മഞ്ഞ കാർഡുകളും 267559 പിങ്ക് കാർഡുകളുമാണ്. റേഷൻ കാർഡുമായി ബന്ധപ്പെട്ട് ആകെ ലഭിച്ച ഓൺലൈൻ അപേക്ഷകൾ 4818143. ഇവയിൽ 4770733 അപേക്ഷകൾ തീർപ്പാക്കി. പിങ്ക് കാർഡിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് 2022 സെപ്റ്റംബർ 13 മുതൽ 2022 ഒക്ടോബർ 31 വരെ 73228 അപേക്ഷകൾ ലഭിച്ചിട്ടുണ്ട്. ഇത് പരിശോധിച്ചശേഷം കാർഡ് മാറ്റത്തിന് 49394 അപേക്ഷകർ അർഹരാണെന്ന് കണ്ടെത്തി. നിലവിൽ സംസ്ഥാനത്ത് ആകെ 93,37,202 റേഷൻ കാർഡുകൾ ആണുള്ളത്. ഇതിൽ 587806 മഞ്ഞ കാർഡുകളും 3507394 പിങ്ക് കാർഡുകളും 2330272 നീല കാർഡുകളും 2883982 വെള്ള കാർഡുകളും 27748 ബ്രൗൺ കാർഡുകളുമാണ്.

0/Post a Comment/Comments