ഇസ്രയേലിൽ നിലവിലുള്ള ആധുനിക കൃഷി രീതികളെ കുറിച്ച് പഠിക്കാൻ സംസ്ഥാന കൃഷി വകുപ്പ് അയച്ച 27 കർഷകരിൽ ഒരാളെ കാണാതായി
ഈ സംഘത്തിലെ കണ്ണൂർ സ്വദേശിയായ കർഷകൻ ബിജു കുര്യനെയാണ് കാണാതായത്
ഫെബ്രുവരി 17ന് സംഘം താമസിച്ച ഹെർസ്ലിയയിലെ ഹോട്ടലിൽനിന്നുമാണ് ബിജു അപ്രത്യക്ഷനായത്
ഭക്ഷണം കഴിക്കുന്നതിനായി മറ്റൊരു ഇടത്തേക്ക് ബസിൽ പോകുന്നതിനായിട്ടാണ് സംഘം ഹോട്ടലിൽനിന്നും പുറത്തിറങ്ങിയത്
ഇവിടെ നിന്നും ബസിൽ കയറവേയാണ് ബിജുവിനെ കാണാനില്ലെന്ന് മറ്റുള്ളവർ മനസിലാക്കിയത്.
അതേസമയം, ഹോട്ടലിൽ നിന്നും ബിജു പാസ്‌പോർട്ട് അടങ്ങിയ ബാഗുമായാണ് ഇറങ്ങിയതെന്ന് സംഘാംഗങ്ങൾ പറഞ്ഞു.
ഇസ്രയേലിലേക്ക് കൃഷി പഠിക്കാൻ പുറപ്പെട്ട സംഘത്തെ കൃഷി മന്ത്രി നയിക്കുമെന്നാണ് ആദ്യം പറഞ്ഞിരുന്നത്
എന്നാൽ ചില രാഷ്ട്രീയ കാരണങ്ങളാൽ കൃഷി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ബി അശോകാണ് സംഘത്തെ നയിച്ചത്
കർഷകനെ കാണാതായ വിവരം ഇദ്ദേഹം സർക്കാരിനെയും, ഇന്ത്യൻ എംബസി അധികൃതരെയും അറിയിച്ചിട്ടുണ്ട്.
സംഭവത്തിൽ ഇസ്രയേൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
മേയ് എട്ടുവരെയാണ് ബിജുവടക്കമുള്ള കർഷക സംഘത്തിന് ഇസ്രയേലിൽ തുടരാൻ അനുമതിയുള്ളത്.സർക്കാരിന്റെ അഭ്യർത്ഥനയിലാണ് വിസ അനുവദിച്ചിരിക്കുന്നത്
വിമാന ചെലവ് ബിജുവാണ് നൽകിയത്
Post a Comment