കൊട്ടിയൂർ :- കൊട്ടിയൂർ ശ്രീനാരായണ എൽ.പി.സ്ക്കൂളിന്റെ ആഭിമുഖ്യത്തിൽ കുട്ടികളിൽ വായന പരിപോഷിപ്പിക്കുക എന്ന ലക്ഷ്യം മുൻനിർത്തി വായന സദസ് സംഘടിപ്പിച്ചു.ഇതിന്റെ ഭാഗമായി തൊട്ടടുത്ത ലൈബ്രറിയിൽ നിന്ന് പുസ്തകങ്ങൾ എടുത്ത് വായിച്ച് പുസ്തക പരിചയം നടത്തുകയും വായനക്കുറിപ്പ് തയ്യാറാക്കി അവതരിപിക്കുകയും ചെയ്യണം.ഓരോ പ്രദേശങ്ങളിലുമുള്ള കുട്ടികളുടെ വീട്ടുമുറ്റത്താണ് സദസ് സംഘടിപ്പിക്കുന്നത്. അനൽ ജൂഡ് ബിജുവിന്റെ വീട്ടുമുറ്റത്ത് ചേർന്ന വായനാ സദസ് പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ ശ്രീ. ഇ.ജെ. അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു.പി.റ്റി.എ.പ്രസിഡണ്ട് ബിനോയ് കുമ്പുങ്കൽ ,ഹെഡ്മാസ്റ്റർ പി.കെ.ദിനേശ്, ജയ ബിജു, അക്ഷിതി, അനൽ, റോഷിൻറാഹേൽ ,അനുപമ, ആദിഷ് എന്നിവർ സംസാരിച്ചു
Post a Comment