മാനന്തവാടി-ഇരിട്ടി- കോട്ടയം കെ.എസ്.ആർ.ടി.സി സർവീസ് പുനരാരംഭിക്കില്ല
 കോവിഡിനെ തുടർന്ന് നിർത്തി വെച്ചിരുന്ന കോട്ടയം സർവിസ് കെഎസ്ആർടിസി ഫെബ്രുവരി 19 ഞായറാഴ്ച മുതൽ വീണ്ടും സർവീസ് തുടങ്ങുമെന്ന് അറിയിച്ചിരുന്നുവെങ്കിലും തൊഴിലാളികളുടെ പ്രശ്നത്തെ തുടർന്ന്  സർവീസ് പുനരാരംഭിക്കാനുള്ള സാധ്യത മങ്ങി.
 വൈകുന്നേരം 07.45 ന് മാനന്തവാടിയിൽ നിന്നും കൊട്ടിയൂർ അമ്പലം- ഇരിട്ടി- മട്ടന്നൂർ കൂത്തുപറമ്പ്തലശേരി- വടകര-കോഴിക്കോട്-എടപ്പാൾ- തൃശൂർ പ രുമ്പാവൂർ വഴി കോട്ടയത്തേക്കും വൈകുന്നേരം 05.20 (17.20) ന് കോട്ടയത്ത് നിന്ന് ആരംഭിച്ച് പെരുമ്പാവൂർ തൃശൂർ - എടപ്പാൾ- കോഴിക്കോട് വടകര- തലശേരികൂത്തുപറമ്പ് ഇരിട്ടി കൊട്ടിയൂരമ്പലം വഴി മാനന്തവാടി യിലേക്കുമായിരുന്നു സർവീസ്.മലയോരത്തെ നിരവധിയാളുകൾക്ക് ഏറെ പ്രയോജനകരമായിരുന്നു സർവ്വീസ് .

0/Post a Comment/Comments