ശമ്പളം കൊടുക്കാന്‍ പറ്റില്ലെങ്കില്‍ പൂട്ടിക്കോ, കെഎസ്ആര്‍ടിസിക്ക് താക്കീതുമായി ഹൈക്കോടതി.




 കൊച്ചി: ബുധനാഴ്ചയ്ക്കകം കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്പളം നല്‍കണമെന്ന് ഹൈക്കോടതി. ഇനി ശമ്പളം നല്‍കാന്‍ കഴിയില്ലെങ്കില്‍ സ്ഥാപനം അടച്ചു പൂട്ടാനും ഹൈക്കോടതി പറഞ്ഞു. 

ഹൈക്കോടതിയുടെ നിര്‍ദേശം ലഭിച്ചതോടെ ബുധനാഴ്ചയ്ക്കകം ശമ്പളം നല്‍കുമെന്നും, സ്ഥാപനം പൂട്ടിയാല്‍ 26 ലക്ഷം യാത്രക്കാരെ ബാധിക്കുമെന്നും കെഎസ്ആര്‍ടിസി മാനേജ്‌മെന്റ് കോടതിയെ അറിയിച്ചു. എന്നാല്‍ യാത്രക്കാര്‍ വേറെ വഴി നോക്കുമെന്നും ഹൈക്കോടതി പറഞ്ഞു. 

പത്താം തിയ്യതിക്കു മുന്നെ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. അഞ്ചാം തിയതിക്കുമുന്നെ ശമ്പളം നല്‍കുമെന്ന് മുഖ്യമന്ത്രിയും ഉറപ്പു നല്‍കിയിരുന്നു. എന്നാല്‍ ഇതുവരെ ശമ്പളം നല്‍കാതെ വന്നതോടെയാണ് ഹൈക്കോടതി ഇടപെട്ടത്. 

ബജറ്റില്‍ ധനവകുപ്പ് 30 കോടി മാത്രമാണ് അനുവദിച്ചത്. ഇതിനിടെ കെഎസ്ആര്‍ടിസിക്കുള്ള സഹായം സര്‍ക്കാര്‍ തുടരുമെന്നും  ഗതാഗതമന്ത്രി ആന്റണി രാജു പറഞ്ഞു.


0/Post a Comment/Comments