ഒപ്പ് ശേഖരിച്ച് പൊതുമരാമത്ത് എ.ഇ.ക്ക് നിവേദനം നൽകി


ഇരിട്ടി:  ഉളിയിൽ ടൗണിൽ ബസ് കാത്തിരിപ്പ് കേന്ദ്രം പണിയണമെന്നാവശ്യപ്പെട്ടുകൊണ്ട്  യൂത്ത് കോൺഗ്രസ് ഉളിയിൽ യൂനിറ്റ് കമ്മിറ്റി പൊതുജനങ്ങളിൽ നിന്നും ഒപ്പുകൾ ശേഖരിച്ച് തയ്യാറാക്കിയ  ഹരജി പി.സ്ല്യു.ഡി റോഡ്സ് വിഭാഗം (കണ്ണൂർ) എക്സിക്യുട്ടീവ് എഞ്ചിനീയർക്ക് കൈമാറി.
 വിഷയത്തിൻ്റെ ഗൗരവം പരിഗണിച്ച് റോഡ്സ് വിഭാഗം ഇരിട്ടി അസിസ്റ്റൻറ് എഞ്ചിനീയറോട് ഇതു സംബന്ധമായ അടിയന്തിര റിപ്പോർട്ട് ആവശ്യപ്പെടുമെന്നും  റിപ്പോർട്ട് ലഭിച്ചതിനു ശേഷം തുടർനടപടികൾ കൈകൊള്ളുമെന്നും അസിസ്റ്റൻ്റ് എക്സിക്യുട്ടീവ് എഞ്ചിനീയറുടെ ചുമതല വഹിക്കുന്ന ഡപ്യൂട്ടി എക്സിക്യുട്ടീവ് എഞ്ചിനീയർ ഉമ യൂത്ത് കോൺഗ്രസ് നേതാക്കൾക്ക് ഉറപ്പ് നൽകി.യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡൻറ് സുധീപ് ജെയിംസ്, നിയോജക മണ്ഡലം സെക്രട്ടറി ഹനീഫ കാരക്കുന്ന് ,മണ്ഡലം പ്രസിഡൻ്റ് നിധിൻ നടുവനാട് , വരുൺ എംകെ ,കോൺഗ്രസ് നേതാക്കളായ എം .അജേഷ് ,വി.മോഹനൻ, എം.അബ്ദുറഹ്മാൻ ,എന്നിവർ ചേർന്നാണ് ഹർജി കൈമാറിയത്.

0/Post a Comment/Comments