ഇരിട്ടി പയഞ്ചേരി മുക്കിൽ ബൈപ്പാസ് റോഡ് നിർമ്മാണ പ്രവർത്തി ആരംഭിച്ചു.

 



ഇരിട്ടി: പേരാവൂർ- ഇരിട്ടി റോഡിൽ സ്കൈ ഹോസ്പിറ്റലിന് മുന്നിൽ നിന്നും തുടങ്ങി ബ്ലോക്ക് പഞ്ചായത്ത് ഓഫിസിന് പുറകുവശത്തുകൂടി ഇരിട്ടി എക്സൈസ് ഓഫീസ്, എ ഇ ഒ ഓഫീസ് എന്നിവക്ക് സമീപത്തിലൂടെ ഇരിട്ടി - മട്ടന്നൂർ റോഡിൽ എത്തിച്ചേരാൻ കഴിയുന്ന ബൈപ്പാസ് റോഡിന്റെ നിർമ്മാണ പ്രവർത്തി ആരംഭിച്ചു. ഇരിട്ടി നഗരസഭയുടെ നേതൃത്വത്തിലാണ് നിർമ്മാണം. പയഞ്ചേരിമുക്കിലെ ഗതാഗതക്കുരുക്കിന് ഒരു പരിധിവരെ ഈ ബൈപ്പാസ് റോഡ് വരുന്നതിലൂടെ പരിഹാരമാകും.
നാട്ടുകാരുടെ ഏറെ നാളത്തെ ആവശ്യമായിരുന്നു ഈ ബൈപ്പാസ് റോഡ്. 250 മീറ്റർ ദൂരമുള്ള റോഡ് 5 മീറ്റർ വീതിയിൽ മൂന്നു മീറ്റർ കോൺക്രീറ്റ് ചെയ്താണ് നിർമ്മിക്കുന്നത്. റോഡരികിലുള്ള സ്ഥലമുടമകൾ സൗജന്യമായാണ് സ്ഥലം വിട്ടുകൊടുത്തത്. ഇരിട്ടി നഗരസഭാ ചെയർപേഴ്സൺ കെ. ശ്രീലത, വൈസ് ചെയർമാൻ പി. പി. ഉസ്മാൻ, വാർഡ് കൗൺസിലർ വി. പി. അബ്ദുൽ റഷീദ് തുടങ്ങിയവരുടെ നേതൃത്വത്തിൽ സ്ഥലത്തെത്തി നിർമ്മാണ പ്രവർത്തികൾ വിലയിരുത്തി. മാർച്ച് 31നകം പ്രവർത്തി പൂർത്തീകരിക്കുകയാണ് ലക്ഷ്യം. ഇതോടെ പേരാവൂർ ഭാഗത്ത് നിന്നും വരുന്ന ചെറു വാഹനങ്ങൾക്ക് പയഞ്ചേരി മുക്കിലെ തിരക്ക് ഒഴിവാക്കി സിഗ്‌നലിൽ കാത്തുനിൽക്കാതെ ഇരിട്ടി റോഡിലേക്ക് പ്രവേശിക്കുവാൻ സാധിക്കും.

0/Post a Comment/Comments