ആറളത്തെ കോൺഗ്രസ് ഭവൻ പ്രതിപക്ഷ നേതാവ് ഉദ്ഘാടനം ചെയ്യും
ഇരിട്ടി: ആറളം മേഖല കോൺഗ്രസ് കൂട്ടായ്മ്മ നിർമ്മിച്ച കോൺഗ്രസ് ഭവൻ ശനിയാഴ്ച്ച് വൈകിട്ട് നാലിന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഓഫീസിൽ പി എം എച്ച് സ്മാരക ഹാൾ സണ്ണിജോസഫ് എം എൽ എ ഉദ്ഘാടനം ചെയ്യും. കെ പി സി സി ജന.സെക്രട്ടറി ചന്ദ്രൻ തില്ലങ്കേരി മുഖ്യഭാഷണം നടത്തും. ചടങ്ങിൽ ഡി സി സി പ്രസിഡന്റ് മാർട്ടിൻ ജോർജ്ജ് അധ്യക്ഷത വഹിക്കും. ആറളം താഴെ അങ്ങാടിയിൽ മൂന്നേമുക്കൽസ്ഥലം വിലകൊടുത്ത് വാങ്ങിയാണ് 25 ലക്ഷം രൂപ ചിലവിൽ ബഹുനില കെട്ടിടം നിർമ്മിച്ചത്. ഷോപ്പിംങ്ങ് കോംപ്ലക്‌സ, പാർട്ടി ഓഫീസ്, ഓഡിറ്റേറിയം എന്നീ സൗകര്യങ്ങളാണ് പുതിയ കെട്ടിടത്തിൽ ഒരുക്കിയിരിക്കുന്നതെന്ന് കോൺഗ്രസ് നേതാക്കളായ ജോഷി പാലമറ്റം, നാസർ ചാത്തോത്ത്, കെ.വി. ഷിഹാബുദ്ധീൻ, മരോൺ അബ്ദുള്ള എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു

0/Post a Comment/Comments