സ്വകാര്യ ബസുകളില്‍ സിസിടിവി ക്യാമറ നിര്‍ബന്ധം.

  ബസുകളുടെ നിയമ ലംഘനത്തില്‍ കടുത്ത നടപടിയുമായി സംസ്ഥാന സര്‍ക്കാര്‍. ഈ മാസം 28നകം സ്വകാര്യ ബസുകളുടെ മുമ്പിലും പിറകിലും സിസിടിവി ക്യാമറകള്‍ സ്ഥാപിക്കാന്‍ തീരുമാനം. ഓരോ ബസുകളുടേയും ചുമതല ഓരോ ഉദ്യോഗസ്ഥന് വീതിച്ച് നല്‍കാനും ബസുകള്‍ നിയമ ലംഘനം നടത്തിയാല്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥന്‍ കൂടി ഉത്തരവാദിയാകും എന്ന് മന്ത്രി ആന്റണി രാജു വ്യക്തമാക്കി. 


ബസുകളിലെ പരിശോധന കര്‍ശനമാക്കാനും ഇന്ന് കൊച്ചിയില്‍ ചേര്‍ന്ന ഉന്നത തല യോഗത്തില്‍ തീരുമാനമായി.


സ്വകാര്യ ബസുകളുടെ മരണപ്പാച്ചിലില്‍ മനുഷ്യജീവനുകള്‍ നഷ്ടപ്പെടുന്നത് നിത്യസംഭവമായതോടെയാണ് നിരത്തിലെ നിയമ ലംഘനങ്ങള്‍ അവസാനിപ്പിക്കാന്‍ കൊച്ചിയില്‍ ഗതാഗത വകുപ്പ് മന്ത്രി ഉന്നത തല യോഗം വിളിച്ചത്. 


നിയമ ലംഘനങ്ങള്‍ കണ്ടെത്താനായി സ്വകാര്യ ബസുകളില്‍ മുമ്പിലും പിറകിലും ക്യാമറ സ്ഥാപിക്കാനാണ് തീരുമാനം. ഇതിന്റെ 50 ശതമാനം പണം റോഡ് സേഫ്റ്റി അതോറിറ്റി ബസുകള്‍ക്ക് നല്‍കും. മാര്‍ച്ച് ഒന്ന് മുതല്‍ ക്യാമറയില്ലാത്ത വാഹനങ്ങള്‍ നിരത്തിലിറങ്ങാന്‍ അനുവദിക്കില്ല.


കെഎസ്ആര്‍ടിസി ബസുകളിലും റോഡ് സേഫ്റ്റി അതോറിറ്റിയുടെ സഹായത്തോടെ ക്യാമറകള്‍ സ്ഥാപിക്കാനാണ് തീരുമാനം.


0/Post a Comment/Comments