തിരുവനന്തപുരം: ഇസ്രയേലില്‍ കാണാതായ കണ്ണൂര്‍ ഇരിട്ടി സ്വദേശിയായ കര്‍ഷകന്‍ ബിജു കുര്യന്റെ വിസ റദ്ദാക്കണമെന്നു സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെടും. വിസ റദ്ദാക്കി ബിജുവിനെ ഇന്ത്യയിലേക്ക് അയയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഇസ്രയേലിലെ ഇന്ത്യന്‍ എംബസിക്കു കത്തു നല്‍കും. ബിജുവിനെ എത്രയും വേഗം കണ്ടെത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നു സംസ്ഥാന സര്‍ക്കാര്‍ ഇസ്രയേലിലെ ഇന്ത്യന്‍ എംബസിയോട് ആവശ്യപ്പെട്ടിരുന്നു.
ആധുനിക കൃഷിരീതി പഠിക്കാന്‍ കേരളത്തില്‍നിന്നുള്ള കര്‍ഷക സംഘത്തോടൊപ്പം ഇസ്രയേലിലെത്തിയ ബിജുവിനെ 17ന് രാത്രിയിലാണ് കാണാതായത്. കൃഷി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ബി അശോക് അപ്പോള്‍ തന്നെ എംബസിയെ വിവരം അറിയിച്ചു. തെരച്ചില്‍ നടത്തുന്നുവെന്ന മറുപടിയാണ് ഇസ്രയേല്‍ അധികൃതരുടെ ഭാഗത്തുനിന്ന് ലഭിച്ചത്. ബിജു ഒഴികെയുള്ള സംഘം തിങ്കളാഴ്ച മടങ്ങിയെത്തി.
Post a Comment