കെഎസ്ആര്‍ടിസിയില്‍ വരുമാനത്തിനനുസരിച്ച് ശമ്പളം നല്‍കുന്നതില്‍ തീരുമാനമായില്ല; എതിര്‍ത്ത് സംഘടനകള്‍




കെഎസ്ആര്‍ടിസിയില്‍ വരുമാനത്തിനനുസരിച്ച് ശമ്പളം നല്‍കുന്നത് ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന യോഗം തീരുമാനമാകാതെ പിരിഞ്ഞു. മാനേജ്‌മെന്റ് നീക്കം അംഗീകരിക്കാന്‍ ഭരണ പ്രതിപക്ഷ സംഘടനകള്‍ തയ്യാറായില്ല. സര്‍ക്കാര്‍ നിര്‍ദേശമായതിനാല്‍ പിന്നോട്ട് പോകില്ലെന്ന് മാനേജ്‌മെന്റും നിലപാടെടുത്തു.


ഏപ്രില്‍ മുതല്‍ ശമ്പളയിനത്തില്‍ നല്‍കി വന്ന സര്‍ക്കാര്‍ സഹായം കുറയുമെന്ന് മാനേജ്‌മെന്റ് മൂന്ന് അംഗീകൃത യൂണിയനുകളെയും അറിയിച്ചു.ഓരോ ഡിപ്പോയ്ക്കും ടാര്‍ഗറ്റ് നല്‍കി അതുവഴി വരുമാന വര്‍ധനവിനാണ് മാനേജ്‌മെന്റ് ലക്ഷ്യമിടുന്നത്.100 ശതമാനം ലക്ഷ്യം കൈവരിച്ചാല്‍ അഞ്ചാം തീയതി ശമ്പളം ലഭിക്കും. ടാര്‍ഗറ്റ് കുറയുന്ന മുറയ്ക്ക് ശമ്പളവും കുറയും.ബാക്കിയുള്ള തുക കിട്ടാനും വൈകും.ഇത് ഒരു കാരണവശാലും അംഗീകരിക്കില്ലെന്ന് യൂണിയനുകള്‍ പറഞ്ഞു.


പ്രതിദിനം 8 കോടി വച്ച് മാസം 240 കോടി രൂപയാണ് വരുമാനമായി കെഎസ്ആര്‍ടിസി ലക്ഷ്യം വക്കുന്നത്.ഓര്‍ഡിനറി ബസുകള്‍ ദിവസം 12,752 രൂപ,ഫാസ്റ്റിന് 25,225,സൂപ്പര്‍ ഫാസ്റ്റിന് 46,345 രൂപ എന്നിങ്ങനെയാണ് ടാര്‍ഗറ്റ് നല്‍കുന്നത്.തുടര്‍ ചര്‍ച്ചകളിലൂടെ തീരുമാനം നടപ്പിലാക്കാനാണ് മാനേജ്‌മെന്റ് നീക്കം.


0/Post a Comment/Comments