പ്രമുഖ കോൺഗ്രസ് നേതാവ് മീത്തലെ പുന്നാട്ടെ പി.വി.നാരായണൻ കുട്ടി (72) അന്തരിച്ചു.

 ഇരിട്ടി : പ്രമുഖ കോൺഗ്രസ് നേതാവ് മീത്തലെ പുന്നാട്ടെ പി.വി.നാരായണൻ കുട്ടി (72) അന്തരിച്ചു. പുന്നാട് സഹകരണ ബാങ്ക് മുൻ മാനേജർ, ഇരിട്ടി എം. ജി. കോളേജ് ഡയറക്ടർ, ഇരിട്ടി ജൂബിലി ചിറ്റ്സ് മാനേജർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. കെ.പി.കേളുനമ്പ്യാരുടെയും പി.വി.ദേവകിയമ്മയുടെയും മകനാണ്. ഭാര്യ: കെ.പി.തങ്കമണി. മക്കൾ: കെ.പി.രേഷ്മ (ദുബായ്), ഷിംന (മട്ടന്നൂർ കോ-ഓപ്പറേറ്റീവ് റൂറൽ ബാങ്ക്), മഞ്ജു ( ചാവശ്ശേരി മാപ്പിള എൽ .പി .സ്കൂൾ), മരുമക്കൾ: അനൂപ് (ദുബായ്), പി.വി.സജു ( മാർക്കറ്റിങ്ങ് മാനേജർ, കെ. പി.നമ്പൂതിരീസ്), ഷാജി ( മർച്ചൻ്റ് നേവി). സഹോദരങ്ങൾ: പി.വി.മാധവൻ നമ്പ്യാർ, രാമചന്ദ്രൻ മാസ്റ്റർ, കുട്ട്യപ്പ നമ്പ്യാർ, പരേതരായ രാഘവൻ മാസ്റ്റർ, കുഞ്ഞികൃഷ്ണൻ മാസ്റ്റർ, ദേവകിയമ്മ, കമലാക്ഷി. സംസ്കാരം ഇന്ന് 3 മണിക്ക് വീട്ടു വളപ്പിൽ

0/Post a Comment/Comments