ഇന്ന് സംസ്ഥാന വ്യാപകമായി ഡോക്ടര്‍മാര്‍ പണിമുടക്കും, ഒപി പ്രവർത്തിക്കില്ല, അടിയന്തര ശസ്ത്രക്രിയകൾ മാത്രം
കൊച്ചി: കോഴിക്കോട് ഫാത്തിമ ആശുപത്രിയിലെ ഡോക്ടറെ ആക്രമിച്ചതിൽ പ്രതിഷേധിച്ച് ഇന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ) സംസ്ഥാനവ്യാപകമായി പണിമുടക്കും. രാവിലെ 6 മുതൽ വൈകിട്ട് 6 വരെയാണ് പണിമുടക്ക്.


കേരള ഗവ. പോസ്റ്റ് ഗ്രാജ്വേറ്റ് മെഡിക്കൽ ടീച്ചേഴ്‌സ് അസോസിയേഷൻ (കെജിപിഎംടിഎ), കേരള ഗവ. സ്‌പെഷലിസ്റ്റ് ഡോക്ടേഴ്‌സ് അസോസിയേഷൻ, ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ എന്നീ സംഘടനകൾ പണിമുടക്കിൽ പങ്കെടുക്കും. 


നാളെ സ്വകാര്യ, സർക്കാർ ആശുപത്രികളിൽ ഒപി വിഭാഗം പ്രവർത്തിക്കില്ല. എന്നാൽ അത്യാഹിതവിഭാഗം പ്രവർത്തിക്കും. മുൻകൂട്ടി നിശ്ചയിച്ച ശസ്ത്രക്രിയകളുണ്ടാകില്ല. അടിയന്തര ശസ്ത്രക്രിയകൾ നടത്തും. ഡെന്റൽ ക്ലിനിക്കുകൾ അടഞ്ഞുകിടക്കും. സ്വകാര്യ മെഡിക്കൽ കോളജുകളിൽ അത്യാഹിത വിഭാഗവും അടിയന്തര ശസ്ത്രക്രിയാവിഭാഗവും മാത്രമേ പ്രവർത്തിക്കൂ.


0/Post a Comment/Comments