കണ്ണൂര്‍ ജില്ലയിലേക്ക് നടത്തുന്ന ഇന്ധനക്കടത്ത് പെട്രോള്‍ പമ്പുകളെ തകര്‍ക്കുന്നു : പെട്രോളിയം ഡീലേഴ്‌സ് അസോസിയേഷന്‍കണ്ണൂര്‍: കേരളത്തിന് പുറത്തുനിന്നും കണ്ണൂര്‍ജില്ലയിലേക്ക് നിര്‍ബാധം നടത്തുന്ന ഇന്ധനകളളക്കടത്ത് തടയാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് പെട്രോളിയം ഡീലേഴ്‌സ് അസോസിയേഷന്‍ ജില്ലാ നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

മാഹി, കര്‍ണാടക എന്നിവടങ്ങളില്‍ നിന്നും അനധികൃതമായി പെട്രോള്‍, ഡീസല്‍ തുടങ്ങിയവയുടെ കളളക്കടത്ത് തടയാന്‍ പൊലിസ്, ജി. എസ്.ടി വകുപ്പ് എന്നിവരുടെ ഭാഗത്ത് നിന്ന് അടിയന്തിര നടപടികള്‍ ഉണ്ടാകണം. കേരളത്തെ അപേക്ഷിച്ചു നികുതി കുറവായതിനാല്‍ മാഹിയില്‍ ചില്ലറി വില്‍പനയില്‍ പെട്രോളിന് 13രൂപയുടെയും ഡീസലിന് 13 രൂപയുടെയും വ്യത്യാസമുണ്ട്.ന്‍ ഏപ്രില്‍ ഒന്നുമുതല്‍ രണ്ടുരൂപ വീതം കൂടും.

ഈസാഹചര്യത്തില്‍ ഇന്ധനക്കടത്ത് കൂടാന്‍ സാധ്യതയുണ്ട്.കണ്ണൂരില്‍ ചില്ലറ വില്‍പന നടത്തുന്നതിനായിി ടാങ്കറുകളിലും ബാരലുകളിലും കന്നാസുകളിലും അയല്‍സംസ്ഥാനങ്ങളില്‍ നിന്നും ഇന്ധന കടത്ത് വ്യാപകമാകാന്‍ സാധ്യതയുണ്ട്. ഇതു സംസ്ഥാനത്തിന് വന്‍ റവന്യൂ നഷ്ടത്തിന് കാരണമാകും. ഇപ്പോള്‍ തന്നെ കര്‍ണാടക, മാഹി, എന്നിവടങ്ങളുമായി അതിര്‍ത്തിപങ്കിടുന്ന കണ്ണൂര്‍, കാസര്‍കോട്, കോഴിക്കോട് ജില്ലകളിലെ പെട്രോള്‍ പമ്ബുകളില്‍ അന്‍പതുശതമാനത്തിലധികം വ്യാപാരനഷ്ടമുണ്ടായിട്ടുണ്ട്.

വ്യാപരനഷ്ടത്തിന്റെ ആഘാതം താങ്ങാനാവാതെ ഈ ജില്ലകളില പതിനഞ്ചോളം പമ്ബുകള്‍ അടച്ചുപൂട്ടിയിട്ടുണ്ട്. വേൾഡ് വിഷൻ ന്യൂസ്. എന്നാല്‍ ഈസാഹചര്യത്തിനിടെയിലും നിലവിലുളള പമ്ബുടമകളെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. കഴിഞ്ഞ രണ്ടുവര്‍ഷം കൊണ്ടു ജില്ലയില്‍ അറുപതിലധികം പെട്രോള്‍ പമ്ബുകള്‍ പുതുതായി വരികയും നാല്‍പതില്‍ അധികം പുതിയ അപേക്ഷകള്‍  പരിഗണിച്ചിട്ടുണ്ട്. അനധികൃതമായി ഇത്തരംി പമ്ബുകള്‍ അനുവദിക്കുന്നതിനെതിരെ വിജിലന്‍സ് അന്വേഷണം ഉണ്ടാകണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു. വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ പെട്രോളിയം ഡീലേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ടി.വി ജയദേവന്‍, സെക്രട്ടറി എം. അനില്‍, കെ.വി രാമചന്ദ്രന്‍, ട്രഷ:റര്‍ ഹരിദാസ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

0/Post a Comment/Comments