മോഷണക്കേസിലെ പിടികിട്ടാപ്പുള്ളി അറസ്റ്റിൽ
ഇരിട്ടി: മോഷണക്കേസിലെ പിടികിട്ടാപ്പുള്ളി 15 വർഷത്തിന് ശേഷം പോലീസ് പിടിയിലായി. അയ്യൻകുന്ന് പഞ്ചായത്തിലെ മുണ്ടയാംപറമ്പിൽ വീട് കുത്തിതുറന്ന് സ്വർണ്ണവും പണവും കവർന്ന കേസിലെ പ്രതി മുഴക്കുന്ന് സ്വദേശി കല്ലേരി ഹൗസിൽ പ്രമോദ് (54) നെയാണ് കരിക്കോട്ടക്കരി സി ഐ പി ബി സജീവിന്റെ നേതൃത്വത്തിലുളള പോലീസ് മൂവാറ്റുപുഴയിൽ വെച്ച് അറസ്റ്റു ചെയ്തത്. 2004-ൽ ആണ് വീട് കുത്തിതുറന്ന് മോഷണം നടന്നത്. മോഷണത്തിന് ശേഷം ഇയാൾ ഒളിവിൽ കഴിയുകയായിരുന്നു. പോലീസിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇയാൾ പിടിയിലാകുന്നത്. ഇയാൾക്കെതിരെ മറ്റ് സ്റ്റേഷനുകളിലും കേസുണ്ടെണ്ടെന്ന്‌ പോലീസ് പറഞ്ഞു. പ്രതിയെ മട്ടന്നൂർ കോടതിയിൽ ഹാജരാക്കി റിമാണ്ട് ചെയ്തു.

0/Post a Comment/Comments