കേരളത്തിന് വീണ്ടും കൊവിഡ് ജാഗ്രത നിര്‍ദേശവുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം
ന്യൂഡല്‍ഹി: കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ക്ക് കൊവിഡ് ജാഗ്രത നിര്‍ദേശം നല്‍കി കേന്ദ്ര ആരോഗ്യ മന്ത്രാലയം. കേരളത്തിന് പുറമെ കര്‍ണാടക, മഹാരാഷ്‌ട്ര, തമിഴ്‌നാട്, തെലങ്കാന, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങള്‍ക്കാണ് ജാഗ്രത നിര്‍ദേശം. മാര്‍ച്ച്‌ രണ്ടാമത്തെ ആഴ്‌ചയില്‍ കൊവിഡ് കേസുകള്‍ വര്‍ധിച്ച സാഹചര്യത്തിലാണ് ജാഗ്രത നിര്‍ദേശം. 


മാര്‍ച്ച്‌ രണ്ടാമത്തെ ആഴ്‌ചയില്‍ രാജ്യത്ത് കൊവിഡ് കേസുകളില്‍ വന്‍ വര്‍ധനവാണ് റിപ്പോര്‍ട്ട് ചെയ്‌തത്. മാര്‍ച്ച്‌ എട്ട് വരെയുള്ള കണക്ക് പ്രകാരം 2,082 കൊവിഡ് കോസുകളാണ് മാര്‍ച്ചില്‍ ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്‌തത്. മാര്‍ച്ച്‌ 15 ആയപ്പോഴേക്ക് 3,264 കേസുകളായി അവ വര്‍ധിച്ചു. കേരളത്തില്‍ മാര്‍ച്ച്‌ മാസം ആദ്യ ആഴ്‌ചയില്‍ 434 ആയിരുന്ന കേസുകള്‍ രണ്ടാമത്തെ ആഴ്‌ച ആയപ്പോഴേക്ക് 579 കേസുകളായാണ് വര്‍ധിച്ചത്. 


2.64 ശതമാനം ആണ് സംസ്ഥാനത്തെ പോസിറ്റിവിറ്റി നിരക്ക്. ഇന്ത്യയുടെ പോസിറ്റിവിറ്റി നിരക്ക് 0.61ശതമാനമുള്ള സാഹചര്യത്തിലാണ് കേരളത്തിലെ പോസിറ്റിവിറ്റി നിരക്കില്‍ വന്‍ വര്‍ധന. സാഹചര്യത്തിന്‍റെ തീവ്രത കണക്കിലെടുത്ത് സംസ്ഥാനത്തോടി പ്രാഥമിക തലം മുതല്‍ കൊവിഡ് 19 ന്‍റെ വ്യാപനം നിരീക്ഷിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. 


കൊവിഡ് കോസുകളിലെ വര്‍ധനവ് തടയാന്‍ ആവശ്യമായ മുന്‍കരുതല്‍ നടപടി സ്വീകരിക്കാനും കേന്ദ്ര ആരോഗ്യ മന്ത്രാലയം നിര്‍ദേശം നല്‍കി. അതേസമയം ഇന്ന് 618 പേര്‍ക്കാണ് രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ സജീവ കേസുകളുടെ എണ്ണം 4197 ആയി ഉയര്‍ന്നു. പുതിയതായി അഞ്ച് മരണാണ് രാജ്യത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്‌തത്. മരിച്ചവരില്‍ രണ്ട് പേര്‍ മഹാരാഷ്‌ട്ര സ്വദേശികളാണ്. മറ്റുള്ളവരില്‍ രണ്ട് പേര്‍ കര്‍ണാടകയില്‍ നിന്നുള്ളവരും ഒരാള്‍ ഉത്തരാഖണ്ഡ് സ്വദേശിയുമാണ്.


കൊവിഡിനൊപ്പം എച്ച്‌ 3 എന്‍ 2 ആശങ്ക: കൊവിഡിന് പുറമെ രാജ്യത്ത് ആശങ്ക ഉയര്‍ത്തുകയാണ് എച്ച്‌ 3 എന്‍ 2. മാര്‍ച്ച്‌ ഒമ്ബതു വരെ പുറത്തു വന്ന കണക്ക് പ്രകാരം ഇന്ത്യയില്‍ മൂവായിരത്തില്‍ അധികം എച്ച്‌ 3 എന്‍ 2 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്‌തത്. കൊവിഡ് കേസുകല്‍ വര്‍ധിക്കുന്ന മഹാരാഷ്‌ട്രയില്‍ 352 പേര്‍ക്ക് എച്ച്‌ 3 എന്‍ 2 സ്ഥിരീകരിച്ചതായാണ് സംസ്ഥാന ആരോഗ്യ മന്ത്രി തനാജി സാവന്ത് നല്‍കിയ വിവരം. രോഗം സ്ഥിരീകരിച്ചവര്‍ ചികിത്സയിലാണെന്നും സംസ്ഥാനത്തെ ആശുപത്രികള്‍ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.


0/Post a Comment/Comments