'ഒരു തരത്തിലുള്ള ഒത്തുതീര്‍പ്പും ഉണ്ടാകില്ല'; തിരുവനന്തപുരം പിഡബ്ല്യുഡി ഓഫീസില്‍ മിന്നല്‍ പരിശോധന നടത്തി മുഹമ്മദ് റിയാസ്


തിരുവനന്തപുരം: തിരുവനന്തപുരത്തെ പിഡബ്ല്യുഡി വിഭാഗം ആര്‍ക്കിടെക് ഓഫീസില്‍ മന്ത്രി പി എ മുഹമ്മദ് റിയാസ് മിന്നല്‍ പരിശോധന നടത്തി. ജീവനക്കാര്‍ ഹാജരാകുന്നില്ലെന്ന പരാതിയെ തുടര്‍ന്നായിരുന്നു പരിശോധന. 17 ജീവനക്കാരില്‍ ഇന്ന് പഞ്ച് ചെയ്തത് 10 പേരും അറ്റന്‍ഡന്‍സ് രജിസ്റ്ററില്‍ ഒപ്പുവച്ചത് ആറുപേരുമെന്ന് പരിശോധനയില്‍ തെളിഞ്ഞു. പര്‍ച്ചേസ് സംബന്ധിച്ചുള്ള കാര്യങ്ങള്‍ പരിശോധിക്കാന്‍ ഇന്റണല്‍ വിജിലന്‍സിനെ മന്ത്രി ചുമതലപ്പെടുത്തി.

പൊതുമരാമത്ത് പ്രവര്‍ത്തികളില്‍ സുതാര്യത ഉറപ്പുവരുത്തുക എന്നത് സര്‍ക്കാരിന്റെ ലക്ഷ്യമാണെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെ ആണ് മന്ത്രിയുടെ മിന്നല്‍ പരിശോധന. ജീവനക്കാര്‍ ജോലിയ്ക്ക് കൃത്യമായി ഹാജരാകുന്നില്ലെന്ന പരാതിയെ തുടര്‍ന്നായിരുന്നു പരിശോധന. ഓഫീസ് രേഖകള്‍ പരിശോധിച്ചതില്‍ നിന്നാണ് ആറുപേര്‍ മാത്രമാണ് അറ്റന്‍ഡന്‍സ് രജിസ്റ്ററില്‍ ഒപ്പുവച്ചതെന്ന് കണ്ടെത്തിയത്.

അതേസമയം സ്പാര്‍ക്ക് വഴി ജീവനക്കാര്‍ അവധി അപേക്ഷ നല്‍കാത്തതിന്റെ കാരണവും ഉദ്യോഗസ്ഥരോട് മന്ത്രി ചോദിച്ചു. ബയോമെട്രിക് പഞ്ചിങ് സംവിധാനം ഫലപ്രദം അല്ലെന്നും ഒരു തരത്തിലുള്ള ഒത്തുതീര്‍പ്പും ഉണ്ടാകില്ലെന്നും പരിശോധനയ്ക്ക് പിന്നാലെ മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു.

[2:39 pm, 23/03/2023] Sajeev: M

0/Post a Comment/Comments