കോഴിക്കോട്- കണ്ണൂർ ദേശീയ പാതയിൽ നാളെ മുതൽ ഗതാഗത നിയന്ത്രണം

 പിഷാരിക്കാവ് ക്ഷേത്രം കളിയാട്ടത്തോട് അനുബന്ധിച്ച് നാളെ മുതൽ 31 വരെ ദേശീയ പാതയിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. നാളെ ഉച്ചക്ക് 1 മുതൽ രാത്രി 9 വരെ കണ്ണൂർ ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങൾ പയ്യോളി, മേപ്പയൂർ, പേരാമ്പ്ര, ഉള്ളിയേരി, അത്തോളി, പാവങ്ങാട് വഴി പോകണം. കോഴിക്കോട് നിന്നും കണ്ണൂർ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ പാവങ്ങാട് നിന്ന് തിരിഞ്ഞ് ഇതേ വഴി പോകണം. വലിയ ടാങ്കർ വാഹനങ്ങൾ നന്തി മേഖലയിൽ ഒഴിഞ്ഞ സ്ഥലത്ത് നിർത്തിയിടണം. 30നും 31നും ഉച്ചക്ക് 12 മുതലാണ് നിയന്ത്രണം. രാത്രി 10 മണി വരെ ആയിരിക്കും നിയന്ത്രണമെന്നും കൊയിലാണ്ടി ഇൻസ്പെക്ടർ കെ സി സുഭാഷ് ബാബു അറിയിച്ചു.
0/Post a Comment/Comments