ഇരിട്ടി : പഴശ്ശി പദ്ധതി പ്രദേശത്തെ മരങ്ങൾ തീയിട്ടു നശിപ്പിക്കാൻ ശ്രമം നടക്കുന്നതായി സംശയം. ഇരിട്ടി പുതിയ ബസ്റ്റാന്റിനോട് ചേർന്നതും പഴയ ബസ്റ്റാന്റിലെ കടകൾക്ക് പുറകു വശത്തുള്ളതുമായ കൂറ്റൻ മരങ്ങളാണ് തീയിട്ട് നശിപ്പിക്കാൻ ശ്രമം നടത്തുന്നതായി സംശയിക്കുന്നത്. ഈ ഭാഗത്തെ കടകൾക്ക് പുറകുവശത്തുള്ള പഴശ്ശി ജലാശയത്തിന്റെ ഭാഗമായ പ്രദേശത്തെ മരങ്ങളോട് ചേർത്ത് പ്ലാസ്റ്റിക്ക്, തുണി അടക്കമുള്ള മാലിന്യങ്ങൾ തള്ളുകയും ഇവക്ക് തീവെക്കുകയുമാണ് ചെയ്യുന്നത്. കഴിഞ്ഞ ദിവസം ഇങ്ങിനെ കൂട്ടിയിട്ട മാലിന്യങ്ങൾക്ക് തീ കൊടുത്തപ്പോൾ രണ്ട് വലിയ മരങ്ങളാണ് അടിഭാഗം കത്തിയ നിലയിൽ നിൽക്കുന്നത്. ഇവ ഉണങ്ങി നശിക്കാനാണ് സാദ്ധ്യത. ഇത് കൂടാതെ ഈ ഭാഗത്തെ പഴശ്ശി ജലാശയത്തിൽ കൊണ്ടുപോയിത്തള്ളുന്ന മാലിന്യങ്ങൾക്ക് കയ്യും കണക്കുമില്ലാത്ത അവസ്ഥയാണ്. ഒരു ജില്ലയുടെ മുഴുവൻ കുടിവെള്ള സ്ത്രോതസ്സായ ജലാശയത്തിലാണ് ഈ വിധം മാലിന്യങ്ങൾ തള്ളി മലിനമാക്കുന്നത് . എന്നാൽ ഇതെല്ലാം കണ്ടിട്ടും അധികൃതർ ഇത്തരക്കാരെ കണ്ടെത്താനോ നടപടികൾ എടുക്കാനോ തുനിയുന്നില്ല .
Post a Comment