കണ്ണൂർ ജില്ലയിലെ മൂന്ന് വാര്‍ഡുകളില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് വിജയം.




 കണ്ണൂര്‍ ജില്ലയിലെ മൂന്ന് വാര്‍ഡുകളില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് വിജയം. പേരാവൂര്‍ ഗ്രാമപഞ്ചായത്ത് ഒന്നാം വാര്‍ഡ് മേല്‍ മുരിങ്ങോടിയില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി ടി രഗിലാഷ് വിജയിച്ചു.146 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് എല്‍ഡിഎഫ് വിജയിച്ചത്. 


എല്‍ഡിഎഫ് 521, യുഡിഎഫ് 375, എന്‍ഡിഎ 253 , അപരസ്ഥാനാര്‍ത്ഥികളായ കെ പി സുഭാഷ് 11, സുഭാഷ് കക്കണ്ടി 2 വോട്ടും നേടി.


ശ്രീകണ്ഠാപുരം മുനിസിപ്പല്‍ കൗണ്‍സില്‍ 23ാം വാര്‍ഡ് കോട്ടൂരില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി കെ സി അജിത 189 വോട്ടിന്റെ ഭൂരിപക്ഷത്തിന് വിജയിച്ചു. 

അജിത 443 വോട്ടും യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ സവിത 254 വോട്ടും ബിജെപി സ്ഥാനാര്‍ത്ഥി ടി ഒ ഇന്ദിര 5 വോട്ടും നോട്ടും 


മയ്യില്‍ ഗ്രാമപഞ്ചായത്ത് 8ാം വാര്‍ഡ് വള്ളിയോട്ട് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഇ പി രാജന്‍ 301 വോട്ടിന്റെ ഭൂരിപക്ഷത്തിന് വിജയച്ചു. രാജന് 656 വോട്ടും, യുഡിഎഫ് സ്ഥാനാര്‍ത്ഥി മനാഫ് കൊട്ടപ്പൊയില്‍ 355 വോട്ടും , ബിജിപി സ്ഥാനാര്‍ത്ഥി ഗിരീഷ് സി കെ 38 വോട്ടും നേടി.


0/Post a Comment/Comments