ഇരിട്ടി: ആറളം പുനരധിവാസ മേഖലയിൽ ഗൃഹനാഥനെ കാട്ടാന ചവിട്ടിക്കൊന്നതിൽ പ്രതിഷേധിച്ച് ആറളം പഞ്ചായത്തിൽ ശനിയാഴ്ച ഹർത്താലചരിക്കാൻ ബി ജെ പിയും, എൽ ഡി എഫും , യു ഡി എഫും തീരുമാനിച്ചു.
ആദ്യം ഹർത്താൽ പ്രഖ്യാപനവുമായി ബി ജെ പി ആറളം പഞ്ചായത്ത് കമ്മിറ്റിയാണ് രംഗത്ത് വന്നത്. രാവിലെ 6 മുതൽ വൈകീട്ട് 3 വരെയായിരുന്നു ഹർത്താൽ നടത്താൻ തീരുമാനം . വാഹനങ്ങളെയും ഹോട്ടലുകളെയും ഹർത്താലിൽ നിന്നും ഒഴിവാക്കുവാനും പേരാവൂർ നിയോജക മണ്ഡലത്തിൽ ശനിയാഴ്ച കരിദിനവുമാചരിക്കുവാനും ബി ജെ പി തീരുമാനമുണ്ടായി.
തുടർന്നാണ് യു ഡി എഫ് ഹർത്താൽ പ്രഖ്യാപനവുമായി രംഗത്തെത്തിയത്. രാവിലെ 6 മുതൽ വൈകുന്നേരം 6 വരെ ആറളം പഞ്ചായത്ത് പരിധിയിൽ ഹർത്താൽ ആചരിക്കാനും വാഹനങ്ങളെ ഹർത്താലിൽ നിന്നും ഒഴിവാക്കുവാനും തീരുമാനിച്ചു.
ഇതിന് ശേഷമാണ് ഹർത്താൽ ആഹ്വാനവുമായി എൽഡി എഫും രംഗത്തെത്തുന്നത്. രാവിലെ 6 മുതൽ വൈകീട്ട് 5 വരെ പഞ്ചായത്തിൽ ഹർത്താൽ ആചരിക്കാനാണ് എൽ ഡി എഫ് ആഹ്വനം ചെയ്തത്.
Post a Comment