മുസ്ലിം ലീഗ് പ്ലാറ്റിനം ജൂബിലി സമ്മേളനത്തിനോടനുബന്ധിച്ച് ഇരിട്ടിയിൽ വിളംബര ജാഥ സംഘടിപ്പിച്ചു.
ഇരിട്ടി: മാർച്ച് 10ന് ചെന്നെയിൽ നടക്കുന്ന മുസ്ലിം ലീഗ് പ്ലാറ്റിനം ജൂബിലി സമ്മേളനത്തിൻ്റെ പ്രചരണാർത്ഥം പേരാവൂർ നിയോജക മണ്ഡലം മുസ്ലിം ലീഗ് കമ്മിറ്റി ഇരിട്ടിയിൽ വിളംബര ജാഥ സംഘടിപ്പിച്ചു.
മുസ്ലിംലീഗ് കണ്ണൂർ ജില്ല വൈസ് പ്രസിഡണ്ട് ഇബ്രാഹിം മുണ്ടേരി പേരാവൂർ നിയോജക മണ്ഡലം പ്രസിഡണ്ട് എം.എം.മജീദിന് പതാക കൈമാറി വിളംബര ജാഥക്ക് തുടക്കം കുറിച്ചു.
സമാപന പരിപാടി മുസ്ലിംലീഗ് കണ്ണൂർ ജില്ല വൈസ് പ്രസിഡണ്ട് ഇബ്രാഹിം മുണ്ടേരി ഉദ്ഘാടനം ചെയ്തു. മുസ്ലിം ലീഗ് പേരാവൂർ നിയോജക മണ്ഡലം പ്രസിഡണ്ട് എം.എം.മജീദ് അധ്യക്ഷത വഹിച്ചു .മുസ്ലിം ലീഗ് കണ്ണൂർ ജില്ല സെക്രട്ടറി അൻസാരി തില്ലങ്കേരി മുഖ്യപ്രഭാഷണം നടത്തി.
സി.അബ്ദുല്ല പ്രസംഗിച്ചു.
ഒമ്പാൻ ഹംസ സ്വാഗതവും പൊയിലൻ ഇബ്രാഹിം നന്ദിയും പറഞ്ഞു.
കീഴൂരിൽ നിന്ന് ആരംഭിച്ച് വാദ്യമേളാധികളുടേയും വിവിധ പോഷക സംഘടനാ തിരഞ്ഞെടുക്കപ്പെട്ട പ്രവർത്തകന്മാർ പ്രത്യേക ബാനറിലുമായി വിളംബര ജാഥ ഇരിട്ടിയിൽ സമാപിച്ചു.
അരിപ്പയിൽ മുഹമ്മദ്, എം.കെ.മുഹമ്മദ്, എം.പി.അബ്ദുദുറഹിമാൻ, എം കെ ഹാരിസ് ,സി ഹാരിസ് ,പി കെ അബ്ദുൾ ഖാദർ, പി വി ഇബ്രാഹിം , കെവി റഷീദ് , യുപി മുഹമ്മദ് , ഇ.കെ. അബ്ദുൾ റഹ്മാൻ ,ഗഫൂർ മാസ്റ്റർ ഉളിയിൽ , അഷ്റഫ് ചായിലോട്, ചാത്തോത്ത് മൊയ്തീൻ, പി.കെ.മാമു ഹാജി, എം.ഹുസൈൻ കുട്ടി,പി.എച്ച് കബീർ, മൊയ്തീൻ മുല്ലപ്പള്ളി, എൻ.കെ.ഷറഫുദ്ധീൻ,സിറാജ് പൂക്കോത്ത്,തറാൽ ഹംസ, വി.പി.റഷീദ്, ഷാനവാസ് ആറളം,കെ.പി. റംഷാദ്,ഇ.കെ.ഷഫാഫ്, വിളംബര ജാഥക്ക് നേതൃത്വം നൽകി.

0/Post a Comment/Comments