ഇൻസ്റ്റഗ്രാം തൊഴിൽ പരസ്യത്തിൽ ക്ലിക്ക് ചെയ്ത യുവതിക്ക് 8.6 ലക്ഷം രൂപ നഷ്ടമായി
ന്യൂഡൽഹി: ഇൻസ്റ്റഗ്രാം തൊഴിൽ പരസ്യത്തിൽ ക്ലിക്ക് ചെയ്ത ഡൽഹി യുവതിക്ക് 8.6 ലക്ഷം രൂപ നഷ്ടമായി. സംഭവത്തിലെ പ്രതിയെ ഡൽഹി പൊലീസ് പിടികൂടി. ഇൻസ്റ്റഗ്രാമിൽ തൊഴിൽ പരസ്യത്തിൽ യുവതി ക്ലിക്ക് ചെയ്തു. ശേഷം സ്വകാര്യ എയർലൈനിൽ ജോലി വാഗ്ദാനം ചെയ്ത് 'എയർലൈൻജോബ്ആൾഇന്ത്യ' എന്ന ഐഡിയിൽ നിന്നു കോൾ വന്നു. തുടർന്ന് വിവരങ്ങളെല്ലാം പൂരിപ്പിച്ച് നൽകി. വ്യാജ പേരിൽ യുവതിയെ തട്ടിപ്പുകാരൻ ‍ഫോണിൽ ബന്ധപ്പെടുകയും രജിസ്ട്രേഷൻ ഫീസായി 750 രൂപ ആവശ്യപ്പെടുകയും ചെയ്തു. ഗേറ്റ് പാസ് ഫീ, സെക്യൂരിറ്റി തുക, ഇൻഷുറൻസ് എന്നിങ്ങനെ വിവിധ കാരണങ്ങൾ പറഞ്ഞ് യുവതിയിൽ നിന്നു 8.6 ലക്ഷം രൂപ പ്രതി കൈക്കലാക്കി. പിന്നീടും പണം ആവശ്യപ്പെട്ടതോടെ തട്ടിപ്പ് മനസ്സിലാക്കിയ യുവതി പൊലീസിൽ പരാതി നൽകി. ഹിസർ, ഹരിയാന എന്നിവിടങ്ങളിൽ നിന്നാണ് പണം പിൻവലിച്ചതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. തുടർന്ന് ഫോൺ ലൊക്കേഷനും മൊബൈൽ നമ്പറും ഉപയോഗിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്തിയത്. കോവിഡ് പ്രതിസന്ധിക്ക് ശേഷം തൊഴിൽ നഷ്ടമായതോടെയാണ് പണം ആവശ്യപ്പെട്ട് ആളുകളെ കബളിപ്പിക്കാൻ തുടങ്ങിയതെന്ന് പ്രതി വെളിപ്പെടുത്തി.

0/Post a Comment/Comments