പ്ലസ് വൺ പ്രവേശനം വൈകില്ല: എസ്എസ്എൽസി ഫലം വരുന്നതിന് അനുസരിച്ച് പ്രവേശന നടപടികൾ


തിരുവനന്തപുരം:എസ്എസ്എൽസിയുടെയും സിബിഎസ്ഇ പത്താം ക്ലാസിന്റെയും റിസൾട്ട് വരുന്നതിനനുസരിച്ച് പ്ലസ് വൺ അഡ്മിഷൻ നടപടികൾ ആരംഭിക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി. 

സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട മുന്നൊരുക്കത്തിനായി വിളിച്ചു ചേർത്ത അധ്യാപക സംഘടനകളുടെ യോഗത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. ഹയർ സെക്കൻഡറി ബാച്ച് പുനക്രമിക്കുന്ന കമ്മിറ്റിയുടെ റിപ്പോർട്ട് പരിഗണിച്ച് സർക്കാർ ഇക്കാര്യത്തിൽ തീരുമാനമെടുക്കും.
എസ്എസ്എൽസി ഫലം മെയ്‌ പകുതിയോടെ പ്രസിദ്ധീകരിക്കും.

0/Post a Comment/Comments