പ്ലാസ്റ്റിക് കാരിബാഗുകൾ: തിരക്കിനിടെയുള്ള പരിശോധനക്കിടെ വ്യാപാരികളുടെ പ്രതിഷേധം



കാസര്‍കോട്: ഉത്സവ സീസൺ തിരക്കിനിടെയുളള എൻഫോഴ്സ്മെന്റ് സ്‌ക്വാഡിന്റെ പരിശോധനക്കെതിരെ വ്യാപാരികളുടെ പ്രതിഷേധം. ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് കാരിബാഗുകൾ പിടിച്ചെടുക്കാനാണ് പരിശോധന. തിരക്കിനിടെ പ്ലാസ്റ്റിക്കിന്റെ പേരിൽ റെയ്‌ഡ്‌ നടത്തുന്നത് പ്രയാസം ഉണ്ടാക്കുന്നതായി വ്യാപാരികൾ പറയുന്നു.

ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് കാരി ബാഗുകൾ പിടിച്ചെടുക്കാനുള്ള സർകാർ ഉത്തരവ് പ്രകാരമാണ് എൻഫോഴ്സ്മെന്റ് സ്‌ക്വാഡിൻ്റെ പരിശോധന. കഴിഞ്ഞ മാസം 23 മുതൽ കാസർകോട് ജില്ലയിൽ പ്ലാസ്റ്റിക് റെയ്ഡ് ശക്തമാണ്. പ്ലാസ്റ്റിക്കിൻ്റെ ഗുണ നിലവാരം പരിശോധിക്കാനുള്ള ഉപകരണം ഇല്ലാതെയാണ് കടകളിൽ പരിശോധന നടത്തി പിഴയിടുന്നതെന്ന് വ്യാപാരി നേതാക്കൾ പറയുന്നു. 

ഉത്സവ തിരക്കിനിടെ കുമ്പളയിലെ കടകളിൽ എൻഫോഴ്സ്മെന്റ് വിഭാഗം പരിശോധന നടത്തുന്നതിൽ വ്യാപാരികൾ പ്രതിഷേധിച്ചു. അതേസമയം ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റികിന് പ്രത്യേക പരിശോധന ഉപകരണം ആവശ്യമില്ലെന്നാണ് അധികൃതരുടെ വിശദീകരണം. 

അതേസമയം ആഘോഷവേളയില്‍ കടകളില്‍ കയറി പ്ലാസ്റ്റിക്കിന്റെ പേരില്‍ വ്യാപാരികളെ ബുദ്ധിമുട്ടിക്കുന്ന സര്‍ക്കാര്‍ നടപടികള്‍ അംഗീകരിക്കാനാവില്ലായെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് രാജു അപ്‌സര നേരത്തെ വ്യക്തമാക്കിയിരുന്നു. കണ്ണൂരില്‍ ഒരു സ്ഥാപനത്തില്‍ നിന്ന് രണ്ട് പ്ലാസ്റ്റിക്ക് കവറുകള്‍ കണ്ടെടുത്തുവെന്ന് പറഞ്ഞ് പതിനായിരം രൂപയാണ് പിഴയീടാക്കിയത്. ഉല്‍പന്നങ്ങള്‍ നിര്‍മിക്കുന്നവര്‍ക്കെതിരേ നടപടിയെടുക്കാതെ വ്യാപാരികളെ മാത്രം ദ്രോഹിക്കുന്ന നയമാണ് സ്വീകരിച്ചുവരുന്നതെന്നും അദ്ദേഹം പറഞ്ഞു.  




0/Post a Comment/Comments