കെഎസ്ആർടിസി ഓൺലൈൻ ബുക്കിംഗ് സംവിധാനം പുതിയ പ്ലാറ്റ്ഫോമിലേക്ക്കെഎസ്ആർടിസിയുടെ ടിക്കറ്റ് ബുക്കിംഗ് സംവിധാനം നിലവിലെ 'abhibus' ൽ നിന്നും മാറ്റി പുതിയ പ്ലാറ്റ്ഫോമായ 'MANTIZ' ലേക്ക് മാറുകയാണ്.

അതിന്റെ ആദ്യഘട്ടം എന്ന നിലയിൽ കെഎസ്ആർടിസി സ്വിഫ്റ്റ് സർവീസുകളിൽ ഓൺലൈൻ ആയി ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നതിനുള്ള വെബ്സൈറ്റും മൊബൈൽ ആപ്ലിക്കേഷനും തയ്യാറായിക്കഴിഞ്ഞു. 

മെയ് ഒന്നു മുതലുള്ള കെഎസ്ആർടിസി സ്വിഫ്റ്റ് സർവീസുകളിൽ പുതിയ പ്ലാറ്റ്ഫോമുകളിലൂടെയുള്ള ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്.

ആഗസ്റ്റ് 31നുള്ളിൽ കെഎസ്ആർടിസിയുടെ എല്ലാ സർവീസുകളും പുതിയ ബുക്കിംഗ് പ്ലാറ്റ്ഫോമിലേക്ക് ഷിഫ്റ്റ് ചെയ്യാനാണ് ഉദ്ദേശിക്കുന്നത്

0/Post a Comment/Comments