വാതില്‍പ്പടി മാലിന്യ ശേഖരണം:സര്‍ക്കാര്‍ നിലപാട് കര്‍ശനമാക്കി



കണ്ണൂർ: അജൈവ പാഴ് വസ്തുക്കളുടെ വാതില്‍പ്പടി മാലിന്യ ശേഖരണം എല്ലാ വീടുകളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും നിര്‍ബന്ധമാക്കണമെന്ന്  സംസ്ഥാന സര്‍ക്കാര്‍ നിർദേശം.
തദ്ദേശ ഭരണ സ്ഥാപനങ്ങളില്‍ നിന്നുള്ള ഏതു സേവനങ്ങള്‍ ലഭിക്കാനും അജൈവ പാഴ് വസ്തുക്കളുടെ വാതില്‍പ്പടി മാലിന്യ ശേഖരണം നടത്തിയതിന്റെ തെളിവായ യൂസര്‍ ഫീ രശീത് വേണമെന്ന നിലപാടാണ് സര്‍ക്കാര്‍ കര്‍ശനമാക്കിയത്. 

ബ്രഹ്മപുരം തീപിടുത്തതിനെ തുടര്‍ന്ന് ഹൈക്കോടതി ഇടപെടല്‍ കര്‍ശനമാക്കിയതിനെ തുടര്‍ന്നാണ് ഇത്. അജൈവ മാലിന്യ ശേഖരണം സംബന്ധിച്ച് എല്ലാ വീട്ടുകാരും സ്ഥാപന ഉടമകളുമായി തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ കരാര്‍ ഉടമ്പടിയില്‍ ഒപ്പുവെക്കണമെന്ന് 2020 ആഗസ്ത് 12ലെ 1496 /2020 നമ്പര്‍ ഉത്തരവില്‍ തദ്ദേശ സ്വയംഭരണ വകുപ്പ് നിര്‍ദ്ദേശിച്ചിട്ടുണ്ട്. 

യൂസര്‍ഫി നല്‍കാത്തവരില്‍ നിന്ന് വീട്ടു നികുതി പോലെ കുടിശ്ശിക തുകയും ഏപ്രില്‍ ഒന്നു മുതല്‍ പിരിച്ചെടുക്കാമെന്ന് മാര്‍ച്ച് 31 ന് തദ്ദേശ സ്വയംഭരണ വകുപ്പ് പുറത്തിറക്കിയ 789/2023 നമ്പര്‍ ഉത്തരവിലൂടെ വ്യക്തമാക്കിയിട്ടുണ്ട്.





0/Post a Comment/Comments