സംസ്ഥാനത്ത് വേനല്‍ ചൂട് കനക്കും; വടക്കന്‍ കേരളത്തില്‍ ചൂട് തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്


സംസ്ഥാനത്ത് വേനല്‍ ചൂട് കനക്കും; വടക്കന്‍ കേരളത്തില്‍ ചൂട് തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. പാലക്കാട് ജില്ലയില്‍ കനത്ത ചൂട് തുടരും. അതേസമയം വിവിധ ഇടങ്ങളില്‍ ഇന്ന് ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. ഇടുക്കിയില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.

കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ഔദ്യോഗിക റെക്കോര്‍ഡ് പ്രകാരം കഴിഞ്ഞ ദിവസവും സംസ്ഥാനത്ത് ഏറ്റവും ഉയര്‍ന്ന ചൂട് രേഖപ്പെടുത്തിയത് പാലക്കാട് ജില്ലയിലാണ്. നേരിയ ആശ്വാസമായി വേനല്‍മഴ പലയിടങ്ങളിലും ലഭിച്ചിരുന്നു. എന്നാല്‍ സംസ്ഥാനത്ത് കടുത്ത ചൂട് തുടരുകയാണ്.

38 ഡിഗ്രിക്ക് മുകളില്‍ ചൂടാണ് പാലക്കാട് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്. കോട്ടയം, കണ്ണൂര്‍, കോഴിക്കോട് എന്നീ ജില്ലകളിലും താപനില ഉയരുകയാണ്.

0/Post a Comment/Comments