തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത ചൂട് തുടരുന്നു. പാലക്കാട്, കണ്ണൂര്‍, തൃശൂര്‍ ജില്ലകളില്‍ ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്.
കഴിഞ്ഞ ദിവസവും പാലക്കാട് ജില്ലയിലെ നാല് ഇടങ്ങളില്‍ 40 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍ ചൂട് രേഖപ്പെടുത്തി. തൃശൂരിലും കണ്ണൂരിലും 39 ഡിഗ്രിക്ക് മുകളിലാണ് ചൂട്.
തെക്കന്‍ ജില്ലയായ കൊല്ലത്ത് 39 ഡിഗ്രി വരെ ചൂട് വരും ദിവസങ്ങളില്‍ ഉണ്ടായേക്കും. സമാന നിലയില്‍ ആലപ്പുഴ, കോട്ടയം, കോഴിക്കോട്, തൃശൂര്‍ ജില്ലകളിലും ചൂടു തുടരും. സാധാരണ നിലയില്‍ നിന്നും രണ്ട് മുതല്‍ നാല് ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാനാണ് സാധ്യത. പാലക്കാട്, കൊല്ലം, കോട്ടയം, ആലപ്പുഴ, തൃശ്ശൂര്‍, കോഴിക്കോട് ജില്ലകളില്‍ കഴിഞ്ഞ രണ്ട് ദിവസങ്ങളില്‍ ഉയര്‍ന്ന ചൂടാണ് രേഖപ്പെടുത്തുന്നത്.
ഏപ്രില്‍ 23 വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശി അടിച്ചേക്കാവുന്ന ശക്തമായ കാറ്റിന് സാധ്യതയുള്ളതായാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.
Post a Comment