2027നകം ഡീസൽ കാറുകൾക്ക് വിലക്കേർപ്പെടുത്തണം; വിദ​ഗ്ധ സമിതി നിർദേശം
ന്യൂഡൽഹി; 10 ലക്ഷത്തിനു മുകളിൽ ജനസംഖ്യയുള്ള ഇന്ത്യൻ നഗരങ്ങളിൽ 2027നകം ഡീസൽ കാറുകൾക്ക് വിലക്കേർപ്പെടുത്തണമെന്നു വിദഗ്ധ സമിതി നിർദേശം. ഇലക്ട്രിക്, ഗ്യാസ് തുടങ്ങിയവയിൽ പ്രവർത്തിക്കുന്ന വാഹനങ്ങളിലേക്കു മാറണമെന്നും പെട്രോളിയം പ്രകൃതിവാതക മന്ത്രാലയം നിയോ​ഗിച്ച സമിതിയുടെ നിർദേശത്തിലുണ്ട്. 

2030ഓടെ ഇലക്ട്രിക് അല്ലാത്ത ഒരു സിറ്റി ബസും ഉണ്ടാവരുത്. 2024ൽ ഡീസൽ ബസ്സുകളുടെ എണ്ണം കൂട്ടരുത്. മോട്ടർ സൈക്കിൾ, സ്കൂട്ടർ, മുച്ചക്ര വാഹനങ്ങൾ തുടങ്ങിയവ 2035ഓടു കൂടി നിരോധിക്കണമെന്നും സമിതിയുടെ റിപ്പോർട്ടിൽ പറയുന്നു. ഓയിൽ മിനി‌സ്ട്രിയുടെ വെബ്സൈറ്റിലാണ് റിപ്പോർട്ട് പങ്കുവച്ചിരിക്കുന്നത്. 

ന്ത്രാലയത്തിന്റെ മുൻ സെക്രട്ടറി തരുൺ കപൂർ ആണ് എനർജി ട്രാൻസിഷൻ അഡ്വൈസറി സമിതിയുടെ തലവൻ. സമിതിയുടെ നിർദേശങ്ങൾ പ്രാവർത്തികമാക്കാൻ പെട്രോളിയം പ്രകൃതിവാതക മന്ത്രാലയം മന്ത്രിസഭയുടെ അനുമതി തേടിയോ എന്നതിൽ വ്യക്തതയില്ല. രാജ്യത്ത് ഇലക്ട്രിക് വാഹനങ്ങൾ പ്രോത്സാഹിപ്പിക്കണം എന്നത് കേന്ദ്ര സർക്കാരിന്റെ ലക്ഷ്യങ്ങളിൽ ഒന്നാണ്. ഇതിന്റെ ഭാ​ഗമായി ഇലക്ട്രിക് വാഹനങ്ങളുടെ നിർമാണം വർധിപ്പിച്ചിട്ടുണ്ട്.


0/Post a Comment/Comments