ചെറുപുഴയിൽ ഒരു കുടുംബത്തിലെ 5 പേർ മരിച്ച നിലയിൽ

കണ്ണൂർ: ഒരു കുടുംബത്തിലെ 5 പേരെ മരിച്ച നിലയിൽ കണ്ടെത്തി. ചെറുപുഴ പൊലീസ് സ്റ്റേഷൻ പരിധിയിൽ പാടിയോട്ട് ചാൽ വാച്ചാലിലാണ് ഒരു കുടുംബത്തിലെ 5 പേരെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ശ്രീജ വെമ്പിരിഞ്ഞൻ, രണ്ടാമത്തെ ഭർത്താവ് ഷാജി, ആദ്യ ഭർത്താവിലുണ്ടായ 3 മക്കൾ എന്നിവരാണ് മരിച്ചത്. ശ്രീജയും ഭർത്താവും ഫാനിലും മക്കൾ സ്റ്റയർകെയ്സിലുമാണ് തൂങ്ങിയ നിലയിൽ കണ്ടത്. മക്കളെ കൊലപ്പെടുത്തിയശേഷം തൂങ്ങിമരിച്ചതാണെന്ന നിഗമനത്തിലാണ് പൊലീസ്

0/Post a Comment/Comments