പെൺകുട്ടികൾ പഠിക്കുന്ന എല്ലാ സ്കൂളുകളിലും നാപ്കിൻ വെൻഡിം​ഗ് മെഷീൻ സ്ഥാപിക്കും'; വി ശിവൻകുട്ടി


തിരുവനന്തപുരം: പെണ്‍കുട്ടികള്‍ പഠിക്കുന്ന സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലും നാപ്കിന്‍ വെന്‍ഡിംഗ് മെഷീനുകള്‍ സ്ഥാപിക്കുമെന്ന് വിദ്യഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ചേര്‍ന്നാണ് സ്‌കൂളുകളില്‍ പദ്ധതി നടപ്പിലാക്കുക. 

സ്‌കൂളുകള്‍ ഭിന്നശേഷി സൗഹൃദമായിരിക്കുമെന്നും മന്ത്രി അറിയിച്ചു. ഫേസ്ബുക്കിലൂടെയായിരുന്നു മന്ത്രിയുടെ പ്രതികരണം. ജൂണ്‍ ഒന്നിന് പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം മലയിന്‍കീഴ് ബോയ്‌സ് സ്‌കൂളില്‍ മുഖ്യമന്ത്രി നിര്‍വ്വഹിക്കും. മെയ് 27ന് മുമ്പ് സ്‌കൂള്‍ തുറക്കല്‍ മുന്നൊരുക്കം പൂര്‍ത്തിയാക്കും. 
47 ലക്ഷം വിദ്യാര്‍ത്ഥികള്‍ പുതിയ അധ്യായന വര്‍ഷത്തില്‍ എത്തുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി പറഞ്ഞു.
0/Post a Comment/Comments