കൊട്ടിയൂർ വൈശാഖ മഹോത്സവത്തിന്റെ മുന്നോടിയായി വൈശാഖോത്സവത്തിന്റെ നാളുകൾ കുറിക്കുന്ന ചടങ്ങായ പ്രാക്കൂഴം ഇന്ന്


കൊട്ടിയൂർ വൈശാഖ മഹോത്സവത്തിന്റെ മുന്നോടിയായി വൈശാഖോത്സവത്തിന്റെ നാളുകൾ കുറിക്കുന്ന ചടങ്ങായ പ്രാക്കൂഴം ഇന്ന് ഇക്കരെ കൊട്ടിയൂർ  ക്ഷേത്രത്തിൽ നടക്കും. ക്ഷേത്ര സന്നിധിയിലെ കുത്തോട് മണ്ഡപത്തിൽ ആണ്  തിയതി കുറിക്കൽ ചടങ്ങ് നടക്കുക . അക്കരെ ക്ഷേത്ര അടിയന്തരക്കാരായ ക്ഷേത്ര ഊരാളന്മാർ, കണക്കപിള്ള, സമുദായി എന്നിവരുടെ സാന്നിധ്യത്തിലാണ്  മഹോത്സവ നാളുകൾ കുറിക്കുക.ഇതിനോടനുബന്ധിച്ച്  തണ്ണീർ കുടി ചടങ്ങും നടക്കും.  നെല്ലളവ്, അവിൽ അളവ്, ആയില്ല്യാർ കാവിൽ ഗൂഢ പൂജ എന്നിവയാണ് പ്രക്കൂഴത്തിലെ പ്രധാന ചടങ്ങുകൾ.  പ്രാകൂഴത്തിനു വിളക്ക് തെളിയിക്കാനുള്ള പശുവിൻ നെയ്യ്  മാലൂർപടി ക്ഷേത്രത്തിൽ നിന്നും കൂട്ടേരി നമ്പ്യാർ എന്ന സ്ഥാനികനും , ചടങ്ങുകൾക്ക് ഉള്ള അവിൽ കാക്കയങ്ങാട്  പാലാ നരസിംഹ ക്ഷേത്രത്തിൽ നിന്ന് മേൽശാന്തിയും എഴുന്നള്ളിച്ചു കൊണ്ട് വരും . ക്ഷേത്ര അടിയന്തരക്കാരായ ഒറ്റപ്പിലാൻ, പുറംകലയൻ, ജന്മാശാരി, പെരുവണ്ണാൻ തുടങ്ങിയവരാണ് തണ്ണീർ കുടി ചടങ്ങ് നടത്തുക.  അവിൽ സമർപ്പണം, നെല്ലളവ്, അരിയളവ് തുടങ്ങിയവയാണ് പ്രക്കൂഴം നാളി ലെ മറ്റു ചടങ്ങുകൾ. അർധ രാത്രി ആയില്യാർക്കാവിൽ ക്ഷേത്രം ജന്മശാന്തി പടിഞ്ഞീറ്റ  നമ്പൂതിരിയുടെ നേതൃത്വത്തിൽ ഗൂഢ പൂജ നടക്കും.

0/Post a Comment/Comments