കളരി പഠിക്കണമെന്ന മോഹവുമായി പോളണ്ട് കാരൻ കാക്കയങ്ങാട്

 
ഇരിട്ടി: കളരിപഠിക്കണമെന്ന മോഹവുമായി കടൽ കടന്നെത്തി പോളണ്ടുകാരൻ കാക്കയങ്ങാട് പാലപ്പുഴയിലെ പഴശ്ശിരാജ കളരി അക്കാദമിയിലെത്തി. ഒരാഴ്ചകൊണ്ട് തിരിച്ചു പോകണമെന്ന് കരുതിയെത്തിയ ഐ ടി എഞ്ചിനീയർ യാരക്ക് തിരിച്ചു പോകുന്നത് കളരിയിലെ പല അടവുകളും സ്വായത്തമാക്കി. 
കേരളത്തിൻ്റ തനത് ആയോധന കലയായ കളരിയേയും അത് പഠിപ്പിക്കുന്ന പഴശ്ശിരാജ കളരി അക്കാദമിയെക്കുറിച്ചും അദ്ദേഹം അറിയുന്നത് മറ്റൊരു സുഹൃത്തിൽ നിന്നാണ്. ഒരാഴ്ചകൊണ്ട് കളരിയെ അറിയാനും അതിലെ ചില അടവുകൾ പഠിച്ച് കടൽ കടത്തുക എന്നതുമായിരുന്നു ആഗ്രഹം. എന്നാൽ ഇവിടെ എത്തിയപ്പോഴാണ് കളരി എന്ന കേരളത്തിന്റെ ആയോധനകലയുടെ മാസ്മരികത അദ്ദേഹം നേരിട്ടറിയുന്നത്. കൂടാതെ കളരി സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ചാരുതയും , നാടൻ ഭക്ഷണവും, ഇവിടുത്തെ  വിദ്യാർത്ഥികളുടെ ആത്മാർത്ഥതയും, കളരി ചികിത്സയും  മറ്റും അദ്ദേഹത്തിൽ കളരെയെപ്പറ്റി കൂടുതൽ അറിയുവാനും പഠിക്കുവാനുമുള്ള ആഗ്രഹത്തെ വളർത്തി.  
കളരി പരിശീലിക്കുന്നതിനു വേണ്ടിയാണ് എത്തിയത് എങ്കിലും കളരി ഉഴിച്ചിൽ, കളരി ചികിത്സ എന്നിവ അനുഭവിച്ചറിഞ്ഞാണ് അദ്ദേഹം തിരിച്ച് പോകുന്നത്. ശ്രീജയൻ ഗുരുക്കളുടെ ശിക്ഷണത്തിൽലാണ് പരിശീലനം നേടിയത്. എന്ത് കാര്യമായാലും ഒറ്റത്തവണ പറഞ്ഞും കാണിച്ചും കൊടുത്താൽ പെട്ടെന്ന് തന്നെ ഗ്രഹിച്ചെടുക്കാനുള്ള യാരക്കിന്റെ  കഴിവ് അപാരമാണെന്ന് ശ്രീജയൻ ഗുരുക്കൾ പറഞ്ഞു.  മെയ്താരി, കോൽത്താരി, അങ്ക ത്താരി എന്നീ വിഭാഗത്തിലുള്ള കളരി പരിശീലനമാണ് ഇവിടെ നിന്നും നേടിയത്. കളരിയിലെ വിവിധ ചുവടുകൾ, മെയ് പയറ്റ്, മുച്ചാൺ, ചൂരൽ, കoര, വാൾപ്പയറ്റ് തുടങ്ങിയവയുടെ പരിശീലനത്തോടൊപ്പം യോഗയും സ്വായത്തമാക്കിയണിയാണ് ഇദ്ദേഹം നാട്ടിലേക്ക് മടങ്ങുന്നതെന്ന് ശ്രീജയൻ ഗുരുക്കൾ പറഞ്ഞു.

0/Post a Comment/Comments