റേഷൻ വിതരണം സാധാരണ നിലയിലായി.
കണ്ണൂർ: സെർവർ തകരാറിനെ തുടർന്ന് ഏർപ്പെടുത്തിയ നിയന്ത്രണം നീക്കിയതോടെ റേഷൻ വിതരണം ഇന്നലെ മുതൽ സാധാരണ നിലയിലായി. ഇന്നലെ സർവർ പണിമുടക്കിയില്ലെങ്കിലും ചില സമയങ്ങളിൽ മന്ദഗതിയിലായത് ആശങ്കയുണ്ടാക്കി. നിയന്ത്രണം മൂലം റേഷൻ സാധനങ്ങൾ ലഭിക്കാത്ത ഒട്ടേറെപ്പേർ ഇന്നലെ കടകളിൽ എത്തിയിരുന്നു.

ഏപ്രിൽ മാസത്തെ റേഷൻ ഇന്ന് വരെ വിതരണം ചെയ്യുമെന്നാണു സർക്കാർ അറിയിച്ചിട്ടുള്ളത്. അതിനാൽ കൂടുതൽ പേർ റേഷൻ കടകളിൽ എത്താൻ സാധ്യതയുണ്ട്.

തകരാർ പൂർണമായും വിട്ടുമാറാത്ത സാഹചര്യത്തിൽ സർവർ പണിമുടക്കുമോ എന്ന ആശങ്കയും ഉണ്ട്.സെർവർ തകരാറിനെ തുടർന്ന് അടച്ചിട്ടതിന് ശേഷം കഴിഞ്ഞ ശനി മുതൽ ബുധൻ വരെ ഷിഫ്റ്റ് സമ്പ്രദായത്തിലാണു റേഷൻ കടകൾ പ്രവർത്തിച്ചിരുന്നത്. ഉച്ചയ്ക്ക് 2 മുതൽ വൈകിട്ട് 7 വരെയായിരുന്നു പ്രവർത്തനം.

0/Post a Comment/Comments