തിരുവനന്തപുരം:സംസ്ഥാനത്തെ സ്കൂളുകളിൽ വേനൽ അവധിക്കാല ക്ലാസുകൾ നടത്താമെന്ന് ഹൈക്കോടതി. അവധി ക്ലാസുകൾ വിലക്കിയ വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. രണ്ടാഴ്ചത്തെക്കാണ് സ്റ്റേ. വേനൽ ചൂടിനെ പ്രതിരോധിക്കാൻ ആവശ്യമായ സൗകര്യങ്ങൾ ഒരുക്കി ക്ലാസുകൾ നടത്താമെന്ന് കോടതി വ്യക്തമാക്കി.
വിദ്യാർത്ഥികളുടെ വിദ്യാഭ്യാസത്തിനാണ് വെക്കേഷൻ ക്ലാസുകളെന്ന നിരീക്ഷണത്തിലാണ് കോടതിയുട തീരുമാനം. സംസ്ഥാനത്തെ വേനലവധി ക്ലാസുകൾ പൂർണമായി നിരോധിച്ച് മെയ് 3നാണ് വിദ്യാഭ്യാസ വകുപ്പ് പുതിയ ഉത്തരവിറക്കിയത്.
ജൂൺ ഒന്നിന് മുൻപായി ക്ലാസുകൾ നടത്തരുത് എന്നായിരുന്നു ഉത്തരവ്. ഇതാണ് ഹൈക്കോടതി സ്റ്റേ ചെയ്തത്.
Post a Comment